ജിദ്ദ നവോദയ യാമ്പു ഏരിയ കൺവൻഷൻ സമാപിച്ചു

യാമ്പു: ജിദ്ദ നവോദയ മുപ്പത്തിഒന്നാം കേന്ദ്രകൺവൻഷനോടനുബന്ധിച്ചു യാമ്പു ഏരിയയിലെ ഏഴ് യൂണിറ്റ് കൺവൻഷനുകൾ പൂർത്തികരിച്ചതിന്ന് ശേഷം യാമ്പു ഏരിയ കൺവൻഷൻ യാമ്പു ഷറമിൽ പ്രത്യേകം സജ്ജമാക്കിയ സ.സീതറാം യെച്ചൂരി നഗറിൽ നടന്നു.
ജിദ്ദ നവോദയ കേന്ദ്ര പ്രസിഡന്റ് കിസ്മത്ത്‌ മമ്പാട് ഉദ്‌ഘാടനം ചെയ്തു. അമേരിക്കയുടെ പിൻബലത്തിൽ ഫലസ്തീനെ ചോരയിൽ മുക്കി കൊല്ലുന്ന ഇസ്രയേലിന്റെ കിരാത നടപടികൾ അവസാനിപ്പിക്കാൻ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ട് വരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ബിജെപി സർക്കാരിന്റെ ന്യുനപക്ഷ വേട്ടകളോടും ബിജെപി ഇതര സംസ്ഥന സർക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെയും ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
വിപിൻ തോമസ് അനുശോചന പ്രമേയവും, രാജീവ്‌ തിരുവല്ല രക്തസാക്ഷി പ്രമേയവും, ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി പ്രവർത്തന റിപ്പോർട്ടും, ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വയനാട് പ്രകൃതി ദുരന്തത്തിൽ കേന്ദ്രസർക്കാരിൻ്റെ പ്രധിഷേധാത്മക നിലപാടിനെതിരെ ആരോഗ്യ വേദി കൺവീനർ എബ്രഹാം തോമസും, മാധ്യമങ്ങളുടെ സംഘ്പരിവാർ മൃദു സമീപനവും ഇടതു പക്ഷ വിരോധവും എന്ന വിഷയത്തിൽ ഏരിയ ജീവ കാരുണ്യ കൺവീനർ സാക്കിർ ഏ. പി യും പ്രമേയങ്ങൾ അവതരിപ്പിച്ചു.
ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കൺവീനർ ജലീൽ ഉച്ചാരക്കടവ്, കേന്ദ്ര ട്രഷറർ സി. എം അബ്ദുറഹ്മാൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി അജോ ജോർജ് കമ്മറ്റി വിപുലീകരണ പാനൽ അവതരിപ്പിച്ചു. നവോദയ യാൻബു ഏരിയ പ്രസിഡന്റ്‌ വിനയൻ പാലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട്  സ്വാഗതവും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്‌ഠൻ നന്ദിയും പറഞ്ഞു.
ഫോട്ടോ :ജിദ്ദ നവോദയ യാമ്പു ഏരിയ കൺവൻഷൻ നവോദയ കേന്ദ്ര പ്രസിഡന്റ്  കിസ്മത്ത് മമ്പാട്  ഉദ്ഘാടനം ചെയ്യുന്നു.