കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബുറൈദ: സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തു മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജോലിക്ക് സമയത്തു എത്താത്തതിനെ തുടർക്ക് തൊഴിലുടമ പൊലീസുമായി താമസസ്ഥലത്തു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തുവരികയായിരുന്നു ശരത്. രണ്ടു മാസം മുമ്പാണ് ഭാര്യ പ്രതീയെ സൗദിയിലേക്ക് കൊണ്ടുവന്നത്.






