‘മൈത്രീയം 24 ‘ യിൽ പങ്കെടുക്കാനുള്ള കലാകാരന്മാർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം; പരിപാടി ഗംഭീരമാക്കുമെന്നു കലാകാരൻമാർ

ജിദ്ദ: ജിദ്ദയിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ മൈത്രി ജിദ്ദയുടെ 28 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മൈത്രീയം 24 ‘ കലാ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരൻമാർ ജിദ്ദയിൽ എത്തി. അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള എന്നിവരെ ജിദ്ദ വിമാനത്താവളത്തിൽ മൈത്രി ജിദ്ദ ഭാരവാഹികൾ സ്വീകരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ബഷീർ അലി പരുത്തിക്കുന്നൻ, ഉണ്ണി തെക്കേടത്തു, നവാസ് തങ്ങൾ, ഷരീഫ് അറക്കൽ, ഫവാസ് മുഹയിമിൻ, മൻസൂർ വയനാട്, പ്രിയ റിയാസ്, ബർകത് ഷരീഫ്, നൂറുന്നിസ ബാവ, അയിഷ ഫവാസ് തുടങ്ങിയവർ ചേർന്നാണ് കലാകാരന്മാരെ സ്വീകരിച്ചത്.
ജിദ്ദയിലെ കലാസ്നേഹികൾക്കു ഇഷ്ട്ടപ്പെട്ട പരിപാടിയാക്കി മാറ്റുവാനുള്ള ഒരുക്കവുമായാണ് തങ്ങൾ എത്തിയതെന്ന് കലാകാരൻമാർ പറഞ്ഞു. നാളെ (നവംബർ 15 വെള്ളിയാഴ്ച) വൈകുന്നേരം 5 മണി മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ ‘മൈത്രീയം 24 ‘ നു തുടക്കം കുറിക്കും.
മൈത്രിയിലെ അംഗങ്ങളുടെ അറുപതിലേറെ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാവിരുന്നുകളോടെയാണ് ആഘോഷത്തിന് തുടക്കം കുറിക്കുക. 2023 – 2024 വർഷത്തെ കാലയളവിൽ പഠന മികവിനുള്ള അംഗീകാരമായി മൈത്രി കുടുംബങ്ങളിലെ പത്ത്, പന്ത്രണ്ട് ക്‌ളാസ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രശസ്ത യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് അവാർഡ് നൽകി ആദരിക്കും.
ജിദ്ദ സമൂഹത്തിലെ കലാ, സാംസകാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകി വരുന്ന വ്യക്തികൾക്കുള്ള ആദരവ് ആഘോഷ വേദിയിൽ വെച്ച് നൽകും.






