“പി.എം നജീബ് മെമ്മോറിയൽ എഡ്യുക്കേഷണൽ എക്സലൻസ്” അവാർഡുകൾ വിതരണം ചെയ്തു.

ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബിന്റെ ഓർമ്മയ്ക്കായി ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പി എം നജീബ് മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സെലൻസ് അവാർഡ് ദാന ചടങ്ങു “മികവ് 2024” എന്ന പേരിൽ സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2023-2024 വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഒ ഐ സി സി പ്രവർത്തകരുടെ മക്കളിൽ നിശ്ചിത ശതമാനം മാർക്കിൽ അധികം നേടിയ വിദ്യാർത്ഥികളെയും ആണ് മികവ് 2024 എക്സലൻസ് അവാർഡ് നൽകി ആദരിച്ചത്. 150 ൽ അധികം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി ആദരിക്കപ്പെട്ടു. പ്രമുഖ കോൺഗ്രസ്സ് നേതാവ് ഡോ: മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യതിഥിയായി പങ്കെടുത്തു. ഒഐസിസി റീജ്യണൽ പ്രസിഡൻറ് ഇ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

സിലബസിലുള്ള വിഷയങ്ങള്‍ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാര്‍മിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹിക വിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ: മാത്യു കുഴൽനാടൻ എം.എൽ.എ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ഓ ഐ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി അബ്‌ദുൽ ഹമീദ്, മുഖ്യ സ്പോൺസറും ഗ്ലോബൽ പ്രതിനിധിയുമായ ജോൺ കോശി, കെ എം സി സി പ്രതിനിധി മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടനാ കാര്യ ജനറൽ സെക്രട്ടറിയും പരിപാടിയുടെ ജനറൽ കൺവീനറുമായ ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

മഞ്ജു മണിക്കുട്ടൻ, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, പി കെ അബ്‌ദുൽ കരീം, നൗഷാദ് തഴവ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, ഷാഫി കുദിർ, സി റ്റി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, ആസിഫ് താനൂർ, രാധിക ശ്യാംപ്രകാശ്, ഉസ്മാൻ കുന്നംകുളം, മനോജ് കെ പി, സലിം കീരിക്കാട്, ഓഡിറ്റർ ബിനു പി ബേബി, ജോയിന്റ് ട്രഷറർ യഹിയ കോയ, ലിബിയ ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഡോ: മാത്യു കുഴൽനാടൻ എം എൽ എ അവാർഡുകൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികൾ മികവ് 2024 ന്റെ മാറ്റ് കൂട്ടി. ഓണസദ്യയും ഉണ്ടായിരുന്നു. ധീര ദേശാഭിമാനികളുടെ രക്തസാക്ഷി സ്തൂപത്തിൽ റീജ്യണൽ പ്രസിഡന്റ് ഇ. കെ സലിം പതാക ഉയർത്തിയതോടെ ആണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്.

പ്രസാദ് കരുനാഗപ്പള്ളി, നസീർ തുണ്ടിൽ, ലാൽ അമീൻ, സുരേഷ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാംപ്രകാശ്, ഗഫൂർ വണ്ടൂർ, അസ്‌ലം ഫെറോക്ക്, മുസ്തഫ നണിയൂർ നമ്പറം, സജൂബ് അബ്‌ദുൾ ഖാദർ, വിബിൻ മറ്റത്, നജീബ് നസീർ, ഫൈസൽ വാച്ചാക്കൽ, ദിൽഷാദ് തഴവ, നൗഷാദ്, ഹമീദ് കാണിച്ചാട്ടിൽ, ഷാജിദ് കാക്കൂർ, അരുൺ കല്ലറ, അൻഷാദ് ആദം, അബ്‌ദുൾ റഷീദ് റാവുത്തർ, ആയിഷ സജൂബ്, നിസ്സാം വടക്കേകോണം, അസീസ് കുറ്റിയാടി, റോയ് വർഗീസ്, ഇക്ബാൽ ആലപ്പുഴ, രാജേഷ് സി വി, ഷിനാസ് സിറാജ്, ജോജി വി ജോസഫ്, ജലീൽ പള്ളാത്തുരുത്തി, ജോസൻ ജോർജ്, സാബു ഇബ്രാഹിം, അബ്‌ദുൾ ഹക്കീം, ഹമീദ് മരക്കാശ്ശേരി, ശാരീ ജോൺ, ഷിബു ശ്രീധരൻ, താജു അയ്യാരിൽ, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ഒമർ കോട്ടയിൽ, സൈഫുദീൻ പള്ളിമുക്ക്, വിൽ‌സൺ പാനായിക്കുളം, ലൈജു ജെയിംസ്, ഷൈൻ രാഘവൻ, സുബൈർ പാറക്കൽ, എബി അടൂർ, ദിലീപ്, ബാബു സെക്കന്റ് ഇൻഡസ്ട്രിയൽ എന്നിവർ നേതൃത്വം നൽകി.

നൗഷാദ് തഴവ, നീതു എന്നിവർ കലാപരിപാടികളുടെയും റൂബി അജ്മൽ, ലിബി ജയിംസ് എന്നിവർ എക്സലൻസ് അവാർഡ് വിതരണത്തിൻറെയും അവതാരകരായിരുന്നു. ഒ ഐ സി സി പ്രവർത്തകർ നിർദ്ദേശിച്ച നൂറുകണക്കിന് പേരുകളിൽ നിന്ന് തിരഞ്ഞെടുത്ത “മികവ് 2024” എന്ന പേർ നിർദേശിച്ച നിസ്സാം വടക്കേക്കോണം, ഷലൂജ ഷിഹാബ് എന്നിവർക്കുള്ള ഉപഹാരവും പരിപാടിയിൽ കൈമാറി.