പ്രമുഖ കലാകാരന്മാരെ അണിനിരത്തിയുള്ള ‘മൈത്രീയം 24 ‘ അടുത്ത വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ

മലയാള സംഗീത രംഗത്തെ പ്രമുഖരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള തുടങ്ങിയവർ അതിഥികളായി എത്തും.
click for vidwo
ജിദ്ദ: ജിദ്ദയിൽ താമസിക്കുന്ന, വിവിധ ജില്ലകളിൽനിന്നുള്ള മലയാളി കുടുംബങ്ങങ്ങളുടെ കൂട്ടായ്മയായ മൈത്രി ജിദ്ദ കലാ സാംസ്‌കാരികവേദിയുടെ 28 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മൈത്രീയം 24 ‘ എന്ന പേരിലുള്ള കലാ സാംസ്‌കാരിക പരിപാടി നവംബർ 15 വെള്ളിയാഴ്ച (അടുത്ത വെള്ളിയാഴ്ച ) വൈകുന്നേരം 5 മണി മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കും. നാട്ടിൽനിന്നും എത്തുന്ന മലയാള സംഗീത രംഗത്തെ പ്രമുഖരായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള തുടങ്ങിയവർ അതിഥികളായി അണിനിരക്കുന്ന സംഗീത വിരുന്ന് കാണികളെ ആകർഷിക്കും വിധമാണ് ഒരുക്കിയിട്ടുള്ളതെന്നു ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മൈത്രി ജിദ്ദ ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
നാട്ടിൽനിന്നുള്ള സംഗീത രംഗത്തെ കലാകാരന്മാരോടൊപ്പം ആഘോഷത്തിനു നവോന്മേഷം പകരാൻ മൈത്രിയുടെ അംഗങ്ങളുടെ അറുപതിലേറെ കുട്ടികളും മുതിർന്നവരും വൈവിധ്യമാർന്ന കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്.
2023 – 2024 വർഷത്തെ കാലയളവിൽ പഠന മികവിനുള്ള അംഗീകാരമായി മൈത്രി കുടുംബങ്ങളിലെ പത്ത്, പന്ത്രണ്ട് ക്‌ളാസ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രശസ്ത യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് അവാർഡ് നൽകി ആദരിക്കുന്നു. ഓരോ വാർഷിക ആഘോഷത്തിലും മൈത്രി നൽകികൊണ്ടിരിക്കുന്ന ജിദ്ദ സമൂഹത്തിലെ കലാ, സാംസകാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകി വരുന്ന വ്യക്തികൾക്കുള്ള ആദരവ് ആഘോഷ വേദിയിൽ വെച്ച് നൽകും. മുഹമ്മദ് കുട്ടി പാണ്ടിക്കാട് ( ജീവ കാരുണ്യം ), ഡോക്ടർ വിനീത പിള്ള ( ആരോഗ്യരംഗം), സന്തോഷ് ജി നായർ, നജീബ് വെഞ്ഞാറമൂട് ( കലാസാംസ്കാരികം ) എന്നിവരെയാണ് ആദരിക്കുക.
സ്വന്തമായും മറ്റു സംഘടനകളുമായി സഹകരിച്ചും അർഹരായവരെ സഹായിച്ചും വിവിധ പരിപാടികൾ നടത്തിവരാറുണ്ട്. 2002 ഗുജറാത്ത് ഭൂകമ്പം, 2004 സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ളിൽ മൈത്രി വാർഷികാഘോഷ പരിപാടികൾ നടത്തിയിരുന്നില്ല. പകരം കേരള ഗവണ്മെന്റുമായി കൈകോർത്തു വാർഷികാഘോഷത്തിനായുള്ള തുക ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ ചിലവഴിക്കുകയായിരുന്നു. ഈയിടെ ഉണ്ടായ വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായും മൈത്രി ജിദ്ദ മുന്നിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. മൈത്രിയുടെ അംഗങ്ങളും മരണപ്പെടുകയും ചെയ്തവരുടെ കുടുംബങ്ങൾക്കും മൈത്രി സഹായഹസ്തമായി നിലകൊണ്ടിട്ടുണ്ട്.
കലാരംഗത്തും കായിക രംഗത്തും ഇക്കാലമത്രയും മൈത്രി സജീവമായി നിലയുറപ്പിച്ചു. മൈത്രിയുടെ പ്രവർത്തന മണ്ഡലം എന്നത് അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സർഗ്ഗ വാസനകളെ വേണ്ടും വിധം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ജിദ്ദ സമൂഹത്തിന് വേറിട്ട അനുഭവം വിവിധ പാരിപാടികളിലൂടെ മൈത്രി നൽകിവരുന്നുണ്ട്. വർണാഭമായ ഓണാഘോഷം, ഇഫ്താർ, ക്രിസ്മസ്, ന്യൂ ഇയർ, ശിശുദിനം, വനിതാ സംഗമം, സൗദി ദേശീയ ദിനം, കേരളം പിറവി തുടങ്ങിയവ മൈത്രിയുടെ പ്രധാന പരിപാടികളാണ്. ജിദ്ദയിൽ പൂക്കള മത്സരം എന്നത് മൈത്രിയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്. മൈത്രിയുടെ ഈ വിജയകരമായ പ്രവർത്തന പഥത്തിന്റെ നിതാനം മൈത്രി അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമാണ്. ജിദ്ദയിലെ കുട്ടികളുടെയും സ്ത്രീകളുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി വിവിധങ്ങളായ പരിപാടികൾ, പ്രധാനമായും കഴിഞ്ഞ നാല് സീസണുകളിലായി നടന്ന പെൻസിൽ ഡ്രോയിങ് കളറിംഗ് മത്സരങ്ങൾ ഉദാഹരണമാണ്.
കായിക രംഗത്തും മൈത്രി സാനിധ്യം ഉറപ്പിച്ചിട്ടുണ്ട്. മൈത്രിയുടെ കായിക ദിനം ഒരു ഉത്സവമായാണ് അഘോഷിച്ചു വരുന്നത്. ആരോഗ്യ സംബന്ധമായ ക്‌ളാസ്സുകൾ സഘടിപ്പിക്കാറുണ്ട്. സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ക്‌ളാസ് സംഘടിപ്പിച്ചു. സാമൂഹിക വിപത്തുകൾക്കെതിരെയും, സുദൃഢമായ കുടുംബ ബന്ധങ്ങൾക്കും ഊന്നൽ നൽകിയുള്ള അവബോധന ക്ലാസ് സംഘടിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിന് പ്രചോദനം നൽകുന്നതിനായി വിദ്യാർത്ഥികൾക്ക് വിവിധ തലങ്ങളിൽ അവരുടെ മികവ് പരിഗണിച്ചും പ്രശസ്ത സർവകലാശാലകളിൽ പ്രവേശനം ലഭിച്ചവരേയും അവാർഡുകൾ നൽകി ആദരിച്ചു വരുന്നു.
മുൻകാലങ്ങളിൽ ജിദ്ദ സമൂഹം മൈത്രിക്ക് നൽകിവന്ന സഹകരണം മൈത്രീയം 24 നും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബഷീർ അലി പരുത്തികുന്നൻ(പ്രസിഡന്റ്), നവാസ് ബാവ തങ്ങൾ(ജനറൽ സെക്രട്ടറി), ഷരീഫ് അറക്കൽ(ഖജാൻജി), പ്രിയ റിയാസ്(കൾച്ചറൽ സെക്രട്ടറി), ഉണ്ണി തെക്കേടത്ത്(രക്ഷാധികാരി) എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും ‘മൈത്രീയം 24 ‘നെ കുറിച്ചും വിശദീകരിച്ചു.






