ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷന്റെ ‘ഒരുമയ്ക്കായ് ഓണം 2024’ ശ്രദ്ധേയമായി

ജിദ്ദ: പഴയകാല തിരുവിതാംകൂർ പ്രദേശവാസികളായ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മ ജിദ്ദ തിരുവിതാംകൂർ അസോസ്സിയേഷൻ്റെ ‘ഒരുമയ്ക്കായ് ഓണം 2024’ ശ്രദ്ധേയമായി. ജെ. ടി. എ അംഗങ്ങൾക്കു പുറമേ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രവാസികൾ ആഘോഷത്തിൽ പങ്കെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

തിരുവിതാംകൂറിൻ്റെ തനതായ രീതിയിലുള്ള കലാപരിപാടികൾ, ഓണസദ്യ, മഹാബലിയെ ആനയിക്കൽ, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വടംവലി മത്സരം, നാട്ടുത്സവം എന്നിങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികൾ ഗൃഹാതുരസ്മരണകൾ അയവിറക്കുന്നതായിരുന്നു.

ജെ.ടി.എ പ്രസിഡണ്ട് അലി തേക്കുതോട് , ആക്ടിംഗ് സെക്രട്ടറി ശിഹാബ് താമരക്കുളം, ട്രഷറർ നാസർ പൻമന, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, റജികുമാർ, ഷാജി കായംകുളം, മാജാസാഹിബ്, റാഫി ബീമാപള്ളി, സിയാദ് പടുതോട്, നവാസ് ചിറ്റാർ, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, ലിസി, ജനി, ഖദീജാബീഗം, ജ്യോതി ബാബു കുമാർ, ഷാഹിന ആഷിർ, ഷാനി മാജ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

രക്ഷാധികാരി ദിലീപ് താമരക്കുളം ‘ഓണം ഒരുക്കുന്ന ഒരുമയുടെ സന്തോഷം’ അവതരിപ്പിച്ചു. നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു, ആഷിർ കൊല്ലം എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. മിത്രാസ് ആതുര സേവക കൂട്ടായ്മ അവതരിപ്പിച്ച തിരുവാതിരയും നൃത്താധ്യാപികയായ സീത ടീച്ചർ ചിട്ടപ്പെടുത്തിയ നൃത്തങ്ങളും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.