ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റിയും ഏരിയ കുടുംബവേദിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റിയും ഏരിയ കുടുംബവേദിയും സംയുക്തമായി ‘ശിശിരം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടി ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഏരിയ വനിതാവേദി കൺവീനർ ഹഫ്സ മുസാഫറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ്, സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ, പ്രസിഡന്റ് ഗഫൂർ മമ്പുറം, കേന്ദ്ര രക്ഷാധികാരി സമിതി മെമ്പർ ഫിറോസ് മുഴുപ്പിലങ്ങാട്, കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, വനിതാ വേദി കൺവീനറും വൈസ് പ്രസിഡന്റുമായ അനുപമ ബിജുരാജ്, ട്രഷറർ മുഹമ്മദ് ഒറ്റപ്പാലം, മീഡിയ കൺവീനറും സെൻട്രൽ കമ്മിറ്റി മെമ്പർമറുമായ ബിജുരാജ് രാമന്തളി, സെൻട്രൽ കമ്മിറ്റി മെബർമാരായ നൗഷാദ് വേങ്ങൂർ, നസീർ അരിമ്പ്ര, റഫീക് മമ്പാട്, ഏരിയ ആരോഗ്യവേദി കൺവീനർ സിജി പ്രേംകുമാർ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഫീക് കൊല്ലം, ഏരിയ കമ്മിറ്റി മെമ്പർമാരായ സനൂജ മുജീബ് ,ഫൈസൽ മങ്ങാടൻ, സുധീർ കൊല്ലം ,ഗഫൂർ മോങ്ങം ,അനിൽ മാസ്റ്റർ, ശിഹാബ് കോട്ടക്കൽ, ജോൺസൻ തൃശ്ശൂർ, മുനീർ പാണ്ടിക്കാട്, റഫീഖ് പാണക്കാട്, മാവേലിയായി വേഷമിട്ട വിനോദ് ബാലകൃഷ്‌ണൻ, ഹസൈൻ വണ്ടൂർ എന്നിവർ സംസാരിച്ചു. സമീറ റഫീഖ്, ശിവന്യ അനിൽ, സന്ധ്യ ബാലകൃഷ്‌ണൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏരിയ കുടുംബവേദി കൺവീനർ മുജീബ് കൊല്ലം സ്വാഗതവും സിസി മെമ്പർ ഷിനു പന്തളം നന്ദിയും പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച വർണ ശബളമായ ഘോഷയാത്രയും ഓണപ്പാട്ട്, തിരുവാതിര, കുട്ടികളുടെ ഡാൻസ്, വടംവലി ഫുട്ബാൾ മത്സരം എന്നിവയും നടത്തി. ആവേശകരമായ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾ റൗദ യൂണിറ്റ് അനാകിഷ് യൂണിറ്റിനെ പരാജയപ്പെടുത്തി.






