ഉംറ തീർത്ഥാടകയായ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവ്വഹിക്കാനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്‌ല. മരുമക്കള്‍: റിയാസ്, സബീന, തസ്‌നി.
ഖബറടക്കചടങ്ങളിൽ പങ്കെടുക്കാൻ മക്കൾ മക്കയിൽലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സഹായവുമായി ഫസൽ മൂന്നുപീടിക (ഐ.സി.എഫ്) സത്താർ തളിക്കുളം, ഹക്കീം ആലപ്പുഴ (തനിമ) എന്നിവർ രംഗത്തുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






