അഷ്‌റഫ് പൊന്നാനി ക്ക് പി.സി.എഫ് സ്വീകരണം നൽകി

ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം സൗദിയിൽ എത്തിയ സൗദി പി സി എഫ് സ്ഥാപക നേതാവും, പിഡിപി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്റും, മുഖ്യ ആശയ പ്രഭാഷകനുമായ അഷ്‌റഫ് പൊന്നാനിക്ക് പിസിഫ് ജിദ്ദ പ്രവർത്തകർ സ്വീകരണം നൽകി.

സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അബ്ദുൽ നാസർ മഅദനി തന്റെ അവർണ്ണ പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ഉയർത്തി വിട്ട മുദ്രാവാക്യത്തിന്റെ പ്രസക്തി പതിന്മടങ്ങു വർദ്ധിച്ചുവെന്നും, രാജ്യം നേരിടുന്ന വെല്ലുവിളികളെ ദളിത് -ന്യൂനപക്ഷ ഐക്യത്തിലൂടെ മാത്രമേ നേരിടാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
മത പണ്ഡിതനും ഫാഷിസ്റ്റ് ഭരണ കൂട ഭീകരതയുടെ ബലിയാടായി ഒരു പുരുഷായുസ്സിന്റെ സിംഹ ഭാഗവും ജയിലിലും, ജയിൽസമാനമായ രീതിയിലും കഴിഞ്ഞ, മർദ്ധിത പക്ഷ മോചനത്തിനു നിലകൊള്ളുന്ന കറ കളഞ്ഞ ഒരു മതേതര പ്രസ്ഥാനത്തിന്റെ അമരക്കാരനെ തീവ്രവാദത്തിന്റെ ചാപ്പ കുത്തുന്ന രീതിയിൽ മോശമായ പരാമർശം നടത്തിയ സിപിഎം നേതാവ് ജയരാജന്റെ പുസ്തകo മഅദനിയെ അറിയുന്ന കേരള ജനത അർഹിക്കുന്ന അവജ്ഞത യോടെ തള്ളി കളയുമെന്നും, ഇത്തരം പുഴുക്കുത്തുകൾ ഇടതു മതേതര ചേരിക്ക് ആപത്താണന്നും അഷ്‌റഫ് പൊന്നാനി ചൂണ്ടി കാണിച്ചു.
കാൽ നൂറ്റാണ്ടുകൾക് മുൻപ് പിഡിപി പ്രവാസി സംഘടനയായി പിസിഫ് സൗദി അറേബ്യയിൽ രൂപീകരിച്ചതിന്‍റെ നേർചിത്രവും, പ്രസക്തിയും ആ കാലഘട്ടത്തെ ത്യാഗോജ്ജ്വലമായ പ്രവാസകാല പൊതു പ്രവർത്തനത്തിന്റെ തീക്ഷണതയും പ്രവർത്തകരോട് അദ്ദേഹം പങ്ക് വെച്ചു.
പിസിഫ് ജിദ്ദ കമ്മിറ്റിക്ക് വേണ്ടി അബ്ദുൽ റഷീദ് ഓയൂർ സ്‌നോഹപഹാരം നൽകി ആദരിച്ചു. ദിലീപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗത്തിൽ അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം സ്വാഗതം പറഞ്ഞു. അനീസ് കൊടുങ്ങല്ലൂർ, ഹാറൂൺ പെരുവള്ളൂർ, ബക്കർ സിദ്ധീഖ് നാട്ടുകൽ, ശിഹാബ് പൊന്മള, അസീസ് ഒതുക്കുങ്ങൽ, ഫൈസൽ പൊന്മള, റസാഖ് മാമ്പുഴ, ഈസ കിഴിശ്ശേരി, അബ്ദുൽ ഖാദർ തിരുനാവായ അബൂബക്കർ, തുടങ്ങിയവർ സംബന്ധിച്ചു.






