കേരളപിറവി ദിനത്തില്‍ ഭാഷാപ്രതിജ്ഞയെടുത്ത് ‘കിയ റിയാദ്’

റിയാദ്: കേരള സംസ്ഥാനം രൂപികൃതമായതിന്റെ അറുപത്തിയെട്ടാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞയെടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ. റിയാദിലെ ബത്ത ലൂഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിയ പ്രസിഡണ്ട്‌ ജയന്‍ കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു.

യഹിയ കൊടുങ്ങല്ലൂര്‍, സൈഫ് റഹ്മാന്‍, വി എസ് അബ്ദുല്‍ സലാം ഷാനവാസ്‌, മുസ്തഫ ആഷിക്, അഫ്സൽ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പരിപാടികൾക്ക് സഗീർ എറിയാട്, ജലാൽ എമ്മാട്, തൽഹത്ത്, അമീർ, ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.