അമിഗോസ് ജിദ്ദ സംഘടിപ്പിച്ച ഫ്രണ്ട്ലി 7s ഫുഡ്‌ബോൾ: ഖുറൈഷ് എഫ് സി വിജയിച്ചു

ജിദ്ദ: അമിഗോസ് ജിദ്ദ സംഘടിപ്പിച്ച ഫ്രണ്ട്ലി 7s ഫുഡ്‌ബോൾ ടൂർണമെന്റിൽ ഖുറൈഷ് എഫ് സി വിജയിച്ചു. സംഘടനയിൽ തന്നെയുള്ള മികച്ച 8 ടീമുകൾ തമ്മിൽ മാറ്റുരച്ചായിരുന്നു മത്സരം. ഫൈനൽ മത്സരത്തിൽ ഖുറൈഷ് എഫ് സിയും ഖാലിദ് ബിൻ വലീദ് എഫ് സിയും തമ്മിലായിരുന്നു മത്സരം. ഖാലിദ് ബിൻ വലീദ് എഫ് സി റണ്ണേഴ്‌സായി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മഹജർ സോക്കർ സിറ്റി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ് ഫർസ റെസ്റ്റോറന്റ് ഡയരക്ടർ അൻർ, അറേബ്യൻ ട്രാവൽസ് ഡയരക്ടർ നൗഷാദ് എന്നിവർ ചേർന്നു നിർവഹിച്ചു, ഷാജഹാൻ ചേപ്പൂർ അധ്യക്ഷത വഹിച്ചു. ഷിഫിൽ മമ്പാട്, മുനീർ ബാബു, അൻഷാദ് പാണ്ടിക്കാട്, റിസാൽ, മുജീബ് പുളിക്കൽ, ഹാരിസ് പൂക്കുത്ത്, അബൂബക്കർ സിദ്ദിഖ്, അഷ്‌റഫ് പാണ്ടിക്കാട് എന്നിവർ ആശംസ നേർന്നു. ഗഫാർ മണ്ണാർക്കാട് സ്വാഗതവും ഷനൂബ് കളത്തിൽ നന്ദിയും പറഞ്ഞു,







