മഅ്ദനിക്കെതിരായ പി.ജയരാജന്‍റെ പരാമര്‍ശo അടിസ്ഥാന രഹിതവും പ്രധിഷേധാർഹവുമാണ് :പി.സി.എഫ് ജിദ്ദ

ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പി. ജയരാജന്‍ തന്‍റെ പുസ്തകത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ സംഘ പരിവാർ ശക്തികളുടെ കയ്യടി നേടാനും, മഅദനിയെ അറിയുന്ന ലക്ഷക്കണക്കിന് മത നിരപേക്ഷ ചിന്താഗതിക്കാരുടെ കാഴ്ചപ്പാടിന് എതിരാണെന്നും ശുദ്ധ അസംബന്ധവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ കമ്മിറ്റി പ്രധിഷേധകുറിപ്പിൽ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
പിഡിപിയുടെ തുടക്ക കാലഘട്ടത്തിൽ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന ഇ എം സ് മഅദനിയെ മഹത്മാ ഗാന്ധിയോട് ഉപമിച്ച ചരിത്രവും, കേരളത്തിൽ സാമ്രാജ്യത്വ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഇടതു മുന്നണിയോടൊപ്പം അതിശക്തമായി നില കൊണ്ട മഅദനിയെയും പിഡി പി യെയും ജയരാജൻ സൗകര്യപൂർവ്വo മറന്നു കൊണ്ട് ഇപ്പോൾ നടത്തിയ പരാമർശങ്ങൾ കമ്യുണിസ്റ്റ് പാർട്ടിക്ക് വന്നു ചേർന്ന രാഷ്ട്രീയ നയ- അപചയത്തെയാണ് കാണിക്കുന്നത് എന്നും, ന്യൂനപക്ഷ മർദ്ധിത മതേതര ജനത ഇതല്ല ജയരാജനിൽ നിന്ന് ആഗ്രഹിക്കുന്നത് എന്നും, ഇത്തരം പ്രസ്താവനകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മതന്യൂനപക്ഷ വിഭാഗം വെച്ച് പുലർത്തുന്ന വിശ്വാസ്യതയെ ചോദ്യം ചെയ്യുവാനെ ഉപകരിക്കൂ എന്നത് ജയരാജൻ മനസ്സിലാക്കണമെന്നും പിസി ഫ് ജിദ്ദ കമ്മിറ്റി ചൂണ്ടികാണിച്ചു.






