ഹായിൽ കെ എം സി സി കുടുംബ സംഗമവും സ്വീകരണ സമ്മേളനവും ഒക്ടോബർ 31 ന്

ഹായിൽ:  ഹായിൽ കെ എം സി സി മെഗാ ഇവൻന്റ് സീസൺ- ത്രി യുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗദി നാഷണൽ കമ്മറ്റി നേതാക്കൽക്കുള്ള സ്വീകരണവും കുടുംബ സംഗമവും  ഒക്ടോബർ 31 വ്യാഴാഴ്ച വൈകിട്ട് 5 മണിമുതൽ അരൊനാനി ഓഡിറ്റോറിയത്തിൽ നടക്കും. അബ്ദുൽ ഹയ്യ്, ആസിഫ് കാപ്പാട്, ഐഡിയ സ്റ്റാർ സിംഗർ ഇസ്മത് തുടങ്ങിയ പ്രശസ്ത ഗായകർ പങ്കെടുക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികൾ, ഒപ്പന, ദഫ് മുട്ട്, മാപ്പിളപാട്ട് തുടങ്ങിയവ  മെഗാ ഇവൻന്റിന്റെ ഭാഗമായി നടക്കും. ഹബീബ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ്  പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കെ എം സി സിയുടെ ഹായിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്റ് സ്ഥാനത്ത് നീണ്ട മൂന്നു പതിറ്റാണ്ടു പൂർത്തിയാക്കിയ സാമുഹിക, ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ മൊയ്തു മൊകേരിയെ ചടങ്ങിൽ ആദരിക്കും.
പരിപാടിയുടെ വിജയിത്തിനായി വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത് എന്ന് സ്വാഗത സംഘം ചെയർമാൻ ബാപ്പു എസ്റ്റേറ്റുമുക്ക്, ജനറൽ കൺവിനർ യു കെ നൗഷാദ് ഓമശ്ശേരി, കോർഡിനേറ്റർമാരായ ഫൈസൽ കൊല്ലം, കാദർ കൊടുവള്ളി, സിദ്ദിഖ് മട്ടന്നൂർ എന്നിവർ അറിയിച്ചു.