പുതുമുഖങ്ങൾക്ക് അവസരം ഒരുക്കി ലാലു മീഡിയ

ജിദ്ദ: പാട്ടുപാടാൻ കഴിവുള്ള പുതുമുഖങ്ങൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യവുമായി ‘പാടാം നമുക്കു പാടാം’ എന്നപേരിൽ ജിദ്ദയിലെ കലാസ്വാദക കൂട്ടായ്മയായ ലാലു മീഡിയ വേറിട്ട സംഗീതവിരുന്നൊരുക്കി. രമ്യ ബ്രൂസി, അബ്ദുൽ ഖാദർ ആലുവ, സുമി അബ്ദുൽ ഖാദർ, ബാസിത്, നാണി, പ്രാർത്ഥന, ഹാരിസ്, മുനീർ, അഷ്റഫ് മൂന്നിയൂർ, യദു നന്ദൻ, മുസ്തഫ കെ പി, നാസർ വളാഞ്ചേരി, നാസർ പൊറ്റയിൽ, സഹദ്, മുജീബ് വയനാട് തുടങ്ങി ഒട്ടേറെ പുതിയ ഗായകരാണ് ജിദ്ദ സമൂഹത്തിനുമുൻപിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കൂടെ പാക്കിസ്ഥാനി ഗായകൻ ഖാസിം മലയാളത്തിൽ പാടിയ ഗാനം സദസ്സിനു പുതുമയായി. മുസ്തഫ കുന്നുംപുറം, അഷ്റഫ് ചുക്കാൻ, അമീർ പരപ്പനങ്ങാടി, ഗഫൂർ മാഹി തുടങ്ങിയവർ സംഘാടകരായിരുന്നു. സി എം അഹമ്മദ്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ പരിപാടി നിയന്ത്രിച്ചു. ശ്രീലത ടീച്ചറുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കുട്ടികളുടെ പരിപാടികൾ ഹൃദ്യമായി. മുബാറക് വാഴക്കാട് നന്ദി പറഞ്ഞു.






