ദിശ 2K24 കാമ്പയിൻ സമാപിച്ചു

ജിദ്ദ: ജിദ്ദ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഇന്നലകളുടെ കരുതലിൽ നാളെയുടെ കരുത്താവാൻ
എന്ന ശീർഷകത്തിൽ മൂന്ന് മാസക്കാലം നടത്തിയ ദിശ2K24 കാമ്പൈൻ സമാപിച്ചു. ജിദ്ദ ഹാരാസാത് അൽബുർജ് വില്ലയിൽ വെച്ച് വിവിധ പരിപാടികളോടെയാണ് സമാപനം കുറിച്ചതു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഉദ്ഘാടന സമ്മേളനം ജിദ്ദ കെ.എം സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ അബ്ദുറഹ്മാൻ വി.പി നിർവഹിച്ചു. ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി പ്രസിഡൻ്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് ‘ഇന്നലകളുടെ കരുതലിൽ നാളെയുടെ കരുത്താവാൻ” എന്ന വിഷയത്തിൽ പ്രമേയ പ്രഭാഷണം നടത്തി.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, സീതി കൊളക്കാടൻ, ശൗക്കത്ത് പെരുമണ്ണ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും ട്രഷറർ നൂർ മുഹമ്മദ് നന്ദിയും, ഫാറൂഖ് മഞ്ഞണിയിൽ ഖിറാഅത്തും നടത്തി.
പ്രശസ്ത ട്രെയിനർ അഫ്സൽ നാറാണത്തിന്റെ ഹിപ്നോ – മെൻ്റലിസം ഷോയും, സാമ്പത്തിക വിചാരം എന്ന പേരിൽ ഫസലിൻ അബ്ദുൽഖാദറിൻ്റെ ഫിനാൻഷ്യൽ അവൈർനസ് ക്ലാസും നടന്നു.
രാത്രി നടന്ന പൊതു സമ്മേളനം സൗദി കെഎംസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സുഹൈൽ പി.കെ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബോൾ സോക്കർ സീസൺ -1 ൽ പങ്കെടുക്കുന്ന തിരൂരങ്ങാടി എഫ്.സി യുടെ ടീം ലോഞ്ചിംഗും ജേഴ്‍സി പ്രകാശനവും നടന്നു. ജിദ്ദ സെട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായീൽ, നാസർ, മലപ്പുറം ജില്ലാ ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങൽ, അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, ശിഹാബ് പുളിക്കൽ, റഹൂഫ് തിരൂരങ്ങാടി എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് റഫീഖ് പന്താരങ്ങാടി സ്വാഗതവും, സക്കരിയ നന്നമ്പ്ര നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിലായി ഇബ്റാഹീം കുട്ടി നന്നമ്പ്ര, ഉമറലി തെന്നല, റഫീഖ് കൂളത്ത്, മുസ്തഫ കെ.കെ, അൽ മുർത്തു, ഷാക്കിർ പെരുമണ്ണ, പി.എം ബാവ, സുഹൈൽ എം.സി, ഷിഹാബ് കൊടിഞ്ഞി, ഫാറൂഖ് പരേടത്ത്, മുനീർ പരപ്പനങ്ങാടി, മുജീബ് എടരിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ ഫിറോസ് ബാബു നേതൃത്വം നൽകിയ “പാടിയും പറഞ്ഞും” എന്ന പരിപാടി ശ്രദ്ധേയമായി. വടം വലി മത്സരവും, തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലൂമ്നി അവതരിപ്പിച്ച മുട്ടിപ്പാട്ടും അരങ്ങേറി.






