ജേഴ്സി പ്രകാശനം ചെയ്തു


ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി. സംഘടിപ്പിക്കുന്ന സോക്കറിനോടനുബന്ധിച്ച് വേങ്ങര മണ്ഡലം കെ.എം സി.സി.യുടെ ഫുട്ബോൾ ടീമായ സിക്സ്റ്റി വേൾഡ് ചാമ്പ്യൻസ് വേങ്ങര ഫ് സി യുടെ ജേഴ്സി പ്രകാശനം നടന്നു. ബഗ്ദാദിയ ഒളിംബിക് ഗ്രൗണ്ടിൽവെച്ചു നടന്ന ജേഴ്സി പ്രകാശനം ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പും ജന. സെക്രട്ടറി നാണി മാസ്റ്ററും ചേർന്ന് നിർവ്വഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സമദ് ചേറൂർ അദ്ധ്യക്ഷത വഹിച്ചു. നാസർ മമ്പുറം സ്വാഗതവും ഇംതിയാസ് വേങ്ങര നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി അലി ഊരകം, മണ്ഡലം ചെയർമാൻ അഹമ്മദ് അച്ചനമ്പലം, ഇബ്രാഹീം മുക്കിൽ, നജീബ് പറപ്പൂർ,
ഫഹദ് കോയിസ്സൻ, നൗഷാദ് മമ്പുറം, ഹാരിസ് കള്ളത്താൻ, ശിഹാബ് പറപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.






