മഅ്ദനിക്കെതിരെ തീവ്രവാദ ആരോപണം അപലപനീയം: പി സി എഫ് മലപ്പുറം

ജിദ്ദ: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയതില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന പി.ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശം അപലപനീയമെന്നു മലപ്പുറം ജില്ലാ പി സി എഫ് കമ്മറ്റി പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഹിന്ദുത്വ ഭീകരർ ബാബരി ധ്വംസനം ചെയ്ത ശേഷം മഅ്ദനി നടത്തിയ പ്രസംഗങ്ങൾ ഇന്ത്യയിലെ ഹുന്ദുത്വ ഭീകരതക്കും ഫാസിസത്തിനും അതിന് വെള്ളവും വളവും നൽകിയ രാഷ്ട്രീയ നേതൃത്വങ്ങൾക്കും എതിരായിരുന്നു. ഈ കാലഘട്ടത്തിൽ മഅ്ദനിയുടെ മേൽ എടുത്തിരുന്ന കേസുകളെല്ലാം തന്നെ കോടതികളിൽ തള്ളപ്പെട്ടതാണെന്ന കാര്യം പോലും ജയരാജൻ മറന്നു പോയി.

കോയമ്പത്തൂർ അറസ്റ്റ് നാടകത്തിന് കാരണമായ മുതലക്കുളം മൈതാനിയിലെ പ്രസംഗത്തിന്റെ പേരിൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പോലും തള്ളിപോയതാണ്. സംഘ്പരിവാരത്തിനും ഫാസിസത്തിനുമെതിരെ ഇന്ന് മതേതര കക്ഷികളും നേതാക്കളും ഉയര്‍ത്തുന്ന പ്രതികരണമാണ് അന്ന് മഅ്ദനിയും ഉറക്കെ പറഞ്ഞിട്ടുള്ളത്. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വാക്കും നാക്കുമായാണ് ജയരാജന്റെ വാക്കുകൾ കാണുന്നത്. ജയരാജന്റെ വാക്കുകൾ പാർട്ടി നിലപാടാണോ എന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും പി സി എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സിദ്ധീഖ് സഖാഫി, ശിഹാബ് കെ പറപ്പൂര്, അബ്ദുൽ റഷീദ് കാരത്തൂർ, ഷാഫി കഞിപ്പുര, സൈതലവി വൈലത്തൂർ, സുൽത്താൻ സക്കീർ, ജാഫർ മുല്ലപ്പള്ളി,യൂനുസ് മൂന്നിയൂർ , ജലീൽ കടവ്, മുഹമ്മദലി മാണൂർ, ഷംസുദ്ദീൻ പതിനാറുങ്ങൽ എന്നിവർ പ്രസംഗിച്ചു.