ജിദ്ദ നവോദയ അനാകിഷ് ഏരിയ  കൺവെൻഷൻ സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ നവോദയ അനാകിഷ് ഏരിയ  കൺവെൻഷൻ സീതാറാം യെച്ചൂരി നഗറിൽ നടന്നു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്  ഗഫൂർ മമ്പുറം അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ പ്രവർത്തന റിപ്പോർട്ടും നവോദയ ജനറൽ സെക്രട്ടറി  ശ്രീകുമാർ മാവേലിക്കര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരകടവ്  കമ്മിറ്റി വിപുലീകരണ പാനൽ അവതരിപ്പിച്ചു. വിവിധ പ്രമേയങ്ങള്‍ ജോൺസൺ, അസൈൻ  വണ്ടൂർ, ശിഹാബ് കോട്ടക്കൽ തുടങ്ങിയവര്‍ അവതരിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാതെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരികോരി നല്‍കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തികളിലും, ഇടതുപക്ഷ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്ന വലുതുപക്ഷ ഫാസിസ്റ്റ് മാധ്യമങ്ങളുടെ ചെയ്തികള്‍കെതിരെയും ശക്തമായി പ്രതിഷേധം പ്രമേയത്തിലൂടെ  കണ്‍വെന്‍ഷന്‍  പാസാക്കി.

ആശംസകൾ അർപ്പിച്ചുകൊണ്ട് കേന്ദ്ര ട്രഷറർ സി എം അബ്‌ദുൾറഹ്മാൻ, കേന്ദ്ര വൈസ് പ്രസിഡണ്ട് അനുപമ ബിജുരാജ്, കേന്ദ്ര കമ്മിറ്റി അംഗം ആസിഫ് കരുവാറ്റ, കുടുബവേദി കൺവീനർ മുസാഫർ പാണക്കാട്,  കേന്ദ്രകമ്മിറ്റി അംഗം  ഷിനു കെ എച്ച് പന്തളം, മീഡിയ കൺവീനർ ബിജുരാജ് രാമന്തളി, കലാവേദി കൺവീനർ മുജീബ് പൂന്താനം, യുവജനവേദി കൺവീനർ ലാലു വേങ്ങൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നസീർ അരിമ്പ്ര, ഹഫ്സ മുസാഫർ, അമീൻ വേങ്ങൂർ, റഫീഖ് മമ്പാട്, സലാം മമ്പാട്, ഫരീദ്, സനൂജ മുജീബ്  എന്നിവർ സംസാരിച്ചു.
അക്ബർ പൂളാംചാലിൽ  സ്വാഗതവും  മുജീബ് കൊല്ലം നന്ദിയും  പറഞ്ഞു.