നവോദയ ബത്താ ഖുറേഷ് യൂണിറ്റ് രൂപീകരിച്ചു

ജിദ്ദ: ജിദ്ദ നവോദയ മക്കാ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ അഞ്ചാമത് യൂണിറ്റായ  ബത്താ ഖുറേഷ് യൂണിറ്റ് നിലവിൽ വന്നു. ഏരിയ രക്ഷാധികാരി  മുഹമ്മദ് മേലാറ്റൂർ രൂപീകരണ യോഗം  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സജീർ കൊല്ലം അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി നൈസൽകനി പത്തനംതിട്ട  പാനൽ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഷെരിഫ് ഹനീഫ് (പ്രസിഡണ്ട്), ഫിറോസ് കരുനാഗപ്പള്ളി (സെക്രട്ടറി), ഷിഹാബ് അടിവാട് (ട്രാഷറർ), സമദ് വല്ലം(ജീവകാരുണ്യ വിഭാഗം കൺവീനർ), അജിഷ് അടൂർ, നിഷാദ് മങ്കോട് (വൈസ്  പ്രസിഡന്റൻമാർ), നിസ്സാം അടൂർ, റഷീദ്  മന്നാൻ (ജോ: സെക്രട്ടറിമാർ).

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: നജിബ്  ആദിക്കാട്ടുകുളങ്ങര, കബീർ സൈനുൽ ആബിദീൻ,ഷിംജാദ് റാന്നി,
നിഷാദ് എരുമേലി, അബു സലിം, റഫീക്ക് മന്നാൻ, അക്ബർ കോഴിക്കോട് .

ഏരിയാ കൺവീനർ റിയാസ് വെള്ളാമ്പുറം, സാനിഷ് പത്തനംതിട്ട,ഫിറോസ് കോന്നി,എമിൽ താനൂർ,സഹദ് കുന്നിക്കോട്, ഫവാസ് കോന്നി,സുബൈർ കണ്ണൂർ,അൻസീർ പത്തനംതിട്ട, ഇർഷാദ് ഒറ്റപ്പാലം, ഷാനവാസ് പോത്തുകല്ല് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച്  സംസാരിച്ചു. സനീഷ് പത്തനംതിട്ട സ്വാഗതവും ഹബീസ് പന്മന നന്ദിയും പറഞ്ഞു.