‘പാലക്കാടൻ നൈറ്റ്’ നവംബർ ഒന്നിനു കോൺസുലേറ്റ് അങ്കണത്തിൽ

‘പാലക്കാടൻ നൈറ്റ്’ എന്നപേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
പിന്നണി ഗായകരായ ഹനാൻ ഷായും, ശിഖ പ്രഭാകരൻ എന്നിവരും, ഈച്ചൂ എന്ന  ഇഹ്സാനും പരിപാടിയിൽ പങ്കെടുക്കും.
ജിദ്ദ: ജിദ്ദയിലെ പാലക്കാട്‌ ജില്ലക്കാരുടെ കൂട്ടായ്മയുടെ ഒന്നാം വാർഷികം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ജിദ്ദ ഇന്ത്യൻ കൗൺസിലേറ്റിൽ വെച്ച് നടക്കും. ‘പാലക്കാടൻ നൈറ്റ്’ എന്നപേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പ്രശസ്ത സിനിമ പിന്നണി ഗായകരായ ഹനാൻ ഷായും, ശിഖ പ്രഭാകരൻ എന്നിവരും, ഈച്ചൂ എന്ന  ഇഹ്സാനും പരിപാടിയിൽ പങ്കെടുക്കും. റിയാദ് ടാൽകീസ് അവധരിപ്പിക്കുന്ന ശിങ്കാരി മേള, ജിദ്ദയിലെ ഗുഡ് ഹോപ്‌, ഫിനോം എന്നീ ടീമിന്റെ നൃത്ത പരിപാടികളും, മറ്റു വിവിധ കലാ പരിപാടികളും അരങ്ങേറും.

വൈകീട്ട് 6.30 ന് പാലക്കാട് ജില്ലയിൽ നിന്നുള്ള കുട്ടികളുടെ നൃത്തം, കന്യാർക്കളി, കൊയ്ത്തുപാട്ട്, പുള്ളുവൻപാട്ട്, കുംഭക്കളി, പൂതനും തറയും, മയിലാട്ടം തുടങ്ങിയ കലാ രൂപങ്ങളും പരിപാടിയുമായി പാലക്കാടൻ നൈറ്റ് ആരംഭിക്കും.

7 .30 ന് പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങുന്ന ഔദ്യോഗിക ചടങ്ങിൽ ശിങ്കാരി മേളക്കും ഗാനമേളക്കും തുടക്കം കുറിക്കും. പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കോൺസൽ ജനറൽ നിർവഹിക്കുമെന്നും സംഘാടകർ അറിയിച്ചു. 9 മണിയോടെയായിരിക്കും സംഘടനയുടെ ലോഗോ പ്രകാശനം നടക്കുക.

2023 സെപ്റ്റംബർ ഒന്നിനാണ് പാലക്കാട് ജില്ലാ കൂട്ടായ്മ രൂപം കൊണ്ടത്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലക്കാട്ടുകാരായ പ്രവാസികളെ ഉൾപ്പെടുത്തി കൊണ്ടാണ് കൂട്ടായ്മ രൂപം കൊണ്ടത്.

വാർത്താ സമ്മേളനത്തിൽ മീഡിയ മീറ്റിൽ പങ്കെടുത്തവർ അബ്ദുൽ അസീസ് പട്ടാമ്പി (പ്രസിഡന്റ്), ജിദേശ് എകുന്നത്ത് (ജനറൽ സെക്രട്ടറി), മുജീബ് തൃത്താല, മുഹമ്മദലി കാഞ്ഞിരപ്പുഴ(വൈസ് പ്രെസിഡന്റുമാർ), സൈനുദ്ധീൻ മണ്ണാർക്കാട്, (ജോ: സെക്രട്ടറി), എഞ്ചിനീയർ റഷീദ് കൂറ്റനാട് (ജോ: സെക്രട്ടറി, നാസർ വിളയൂർ (ഫൈനാൻസ് കൺട്രോളർ), ഷൗക്കത്ത് പനമണ്ണ (വെൽഫെയർ കൺവീനർ), നവാസ് മേപ്പറമ്പ് (ഇവന്റ് കൺവീനർ), മുജീബ് മൂത്തേടത്ത് (മീഡിയ കൺവീനർ), താജുദ്ദീൻ മണ്ണാർക്കാട് (ജോ: മീഡിയ കൺവീനർ), എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രജീഷ് പാലക്കാട്, ഖാജാ ഹുസൈൻ മലമ്പുഴ, ബാദുഷ കോണിക്കുഴി, ഷാജി ആലത്തൂർ എന്നിവർ പങ്കെടുത്തു.