പൂജയും നൂറും പാലും നടത്തി

പന്മന കോലത്ത് ശ്രീ ദുർഗ്ഗാ ഭൂവനേശ്വരി നാഗരാജാ ക്ഷേത്രത്തിൽ ആയില്യം പൂജയോട് അനുബന്ധിച്ച് ഇന്നലെയും ഇന്നുമായി സർപ്പ പൂജയും നൂറും പാലും നടത്തി. ശബരിമല മേൽശാന്തി ശ്രീ ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർത്തികത്വത്തിലാണ് പൂജ നടത്തിയത്. വിപുലമായ പൂജാദികർമ്മങ്ങളാണ് ക്ഷേത്രത്തിൽ നടന്നത്. പ്രധാനമായും നാഗരാജ നാഗയക്ഷി പ്രസാദ ഊട്ട് വാദ്യമേളങ്ങളോടെയും പുള്ളുവൻ പാട്ടോടും കൂടി നടത്തപ്പെട്ടു. ഉച്ചയ്ക്ക് അന്നദാനം നടത്തി.

രക്ഷാധികാരി ശ്രീ കോലത്ത് വേണുഗോപാൽ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ചേലക്കാട് ജയകുമാർ, സെക്രട്ടറി കോലത്ത് ഗോപകുമാർ, ട്രഷറർ രാജു ശാസ്താംകോട്ട, കമ്മറ്റി മെമ്പർമാരായ ബാലു കോലത്ത്, പ്രതാപൻ നെല്ലിപ്പറമ്പിൽ, സുനി നെല്ലിപ്പറമ്പിൽ, കോലത്ത് ഹരികുമാർ, സോമൻ കോലം തുടങ്ങിയവർ നേതൃത്വം നൽകി.






