ദിവ്യയെ പൊലീസ് സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ: കെ സുധാകരൻ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്ണൂരില്‍ തന്നെയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പി പി ദിവ്യ പൊലീസ് സംരക്ഷണത്തിലാണ്. സംരക്ഷണം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പ്രതികരിക്കാന്‍ നാവ് പൊങ്ങാത്ത നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. വിളിക്കാത്ത യോഗത്തില്‍ ദിവ്യ എന്തിന് എത്തി. കമ്മീഷന്‍ അടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതുകൊണ്ടാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വേണം, സുധാകരന്‍ പറഞ്ഞു.