സൗദി അധികൃതർ 1.2 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

റിയാദ്: സൗദി പ്രസ് ഏജൻസിയാണ് 1.2 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തതായി റിപ്പോർട്ട് ചെയ്തു. ഹലാത്ത് അമ്മാർ അതിർത്തിയിൽ ക്‌സ്-റേ സാങ്കേതികവിദ്യയും നായ്ക്കളെയും ഉപയോഗിചാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. മാർബിൾ മിക്സറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. ഇതുമായി ബന്ധപ്പെട്ടു രണ്ട് പേരെ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിപ്പിച്ച് അറസ്റ്റ് ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഒരു മയക്കുമരുന്ന് ഗുളികയ്ക്ക് 10 ഡോളറിനും 25 ഡോളറിനും ഇടയിൽ വിലവരും. മൊത്തം പിടികൂടിയ ഗുളികകൾക്കു 12 മില്യൺ ഡോളറിനും 30 മില്യൺ ഡോളറിനും ഇടയിൽ മൂല്ല്യം കണക്കാക്കുന്നു.

കള്ളക്കടത്തുമായി ബന്ധപ്പെട്ടു സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ ഹോട്ട്‌ലൈൻ നമ്പറായ 1910 വഴി വിവരം നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.