മക്കയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ ജനാസ ഖബറടക്കി

മക്ക: ഉംറ സംഘങ്ങൾക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്ന ജോലി ചെയ്തിരുന്ന കണ്ണൂർ മയ്യിൽ കേരള മുട്ട സ്വദേശി ഉമർ കെ. പി യുടെ ജനാസ മസ്ജിദുൽ ഹറം ശരീഫിലെ നിസ്കാര ശേഷം മക്കയിൽ മറവ് ചെയ്തു.

ഹൃദയാഘാതം സംഭവിച്ചു മക്കയിൽ കിങ് ഫൈസൽ ഹോസ്പിറ്റലിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ് സൈതാലി. മാതാവ് ആസിയ. ഭാര്യ മൈമൂന. മക്കൾ ഉമൈന, ഷഹാന, റംഷാദ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

എംബസിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മരണനന്തര ചടങ്ങുകൾക്കും ഐ സി എഫ് ക്ഷേമ സമിതി ഭാരവാഹികളായ ജമാൽ കക്കാട്, ഹനീഫ് അമാനി, റഷീദ് അസ്ഹരി മുഹമ്മദ്‌ മുസ്‌ലിയാർ, ഫൈസൽ സഖാഫി, അൻസാർ താനൂർ, സഹോദര പുത്രൻ ഫൈസൽ എന്നിവർ നേതൃത്വം നൽകി.