ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി 7s ഫുട്ബോൾ: ഡെക്സോപാക്ക് യെല്ലോ ആർമി ചാമ്പ്യന്മാർ

ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച റഫാ വാട്ടർ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഡെക്സോപാക്ക് യെല്ലോ ആർമി കിരീടമണിഞ്ഞു.

ഒഐസിസി റീജ്യണൽ കമ്മിറ്റി 7s ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സായ റീംഅൽഉല യാമ്പു എഫ്സി ടീം ദാദാബായ് റീജ്യണൽ മാനേജർ മുഹമ്മത് അബൂബക്കറിൽ നിന്നും ട്രോഫിയും പ്രൈസ് മണിയും സ്വീകരിച്ചപ്പോൾ
ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ ആവേശഭരിതമാക്കിയ ഫൈനൽ മത്സരത്തിൽ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോളുകൾ വഴങ്ങിയതിനെ തുടർന്ന് ടൈബ്രേക്കറിലേക്ക് കടന്നെങ്കിലും ടൈബ്രേക്കറിലും തുല്യത പാലിച്ചതിനാൽ ടോസിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഡെക്സോ പാക്ക് യെല്ലോ ആർമിയുടെ ഫാസിലിനെ തെരഞ്ഞെടുത്തു. വിജയികളായ ഡെക്സോപാക്ക് യെല്ലോ ആർമിക്ക് റഫാ വാട്ടർ ട്രോഫിയും ആറായിരം റിയാൽ പ്രൈസ് മണിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ റീം അൽഉല എഫ്.സി. യാമ്പുവിന് ദാദാബായ് ട്രാവൽ ട്രോഫിയും മൂവായിരം റിയാൽ പ്രൈസ് മണിയും സമ്മാനിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
നേരത്തെ നടന്ന വെറ്ററൻസ് വിഭാഗത്തിൽ ടൈബ്രേക്കറിലൂടെ ഹിലാൽ എഫ്സി എൻഎഫ്സി വെറ്ററൻസ് ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. വെറ്ററൻസ് ഫൈനലിൽ ഹിലാൽ എഫ്സി യുടെ സിയാവുദീനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
ജൂനിയർ വിഭാഗത്തിൽ ജെ.എസ്. സി ടീം വിജയികളായി. ഏകപക്ഷീയമായ ഒരു ഗോളിന് അമിഗോ എഫ്സിയെ പരാജയപ്പെടുത്തിയാണ് ജെ.എസ്.സി ജേതാക്കളായത്. ജൂനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ അബ്ദുൽ വാരിദ് നെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും മുഹമ്മദ് അതീഹാ എം. അൽ ഹർബിയും ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്‌സിനുള്ള ട്രോഫിയും പ്രൈസ് മണിയും ദാദാഭായ് ട്രാവൽ റീജ്യണൽ മാനേജർ അബൂബക്കർ മുഹമ്മത് സമ്മാനിച്ചു. വെറ്ററൻസ് വിഭാഗം ജേതാക്കൾക്കുള്ള ട്രോഫി ശ്രീ. സലിം മമ്പാട് (സിഫ് വൈസ് പ്രസിഡെൻറ്) സമ്മാനിച്ചു. വെറ്ററൻസ് വിഭാഗം രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷാഫി (മാനേജിങ് ഡയറക്ടർ പവർ ഹൌസ് കമ്പനി) സമ്മാനിച്ചു. ജൂനിയർ വിഭാഗം ജേതാക്കൾക്കുള്ള ട്രോഫി നസീഫും (ഗ്ലൗബ് ലോജിസിറ്റിക്സ് മാനേജിങ് ഡയറക്ടർ) ജൂനിയർ വിഭാഗം റണ്ണേഴ്‌സിനുള്ള ട്രോഫി സലാമും (അൽ അബീർ മാനേജ്‍മെന്റ് പ്രധിനിധി) സമ്മാനിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി അബ്ദുൽ വാരിദ് (ജൂനിയർ), മുഹമ്മദ് അഷ്‌റഫ് (വെറ്ററൻസ്), രാഹുൽ (സീനിയർ) എന്നിവരെ തെരഞ്ഞെടുത്തു. ഇവർക്കുള്ള ട്രോഫികൾ യഥാക്രമം ഇസ്മായിൽ കൂരിപ്പൊയിൽ, തരുൺ രത്നാകരൻ, അഷ്‌റഫ് അഞ്ചാലൻ എന്നിവർ വിതരണം ചെയ്തു.
മികച്ച ഗോൾ കീപ്പർമാരായി തെരഞ്ഞെടുത്ത ഫുസൈൽ (ജൂനിയർ), സമീർ (വെറ്ററൻസ്), അമീർ (സീനിയർ) എന്നിവർക്കുള്ള ട്രോഫി സക്കീർ ചെമ്മണൂർ, നിസാർ അഹമ്മദ്, അഹമ്മദ് ഷാനി എന്നിവർ സമ്മാനിച്ചു.
മികച്ച ഡിഫൻഡർമാരായി ബാസിം (ജൂനിയർ), ജംഷാദ് (വെറ്ററൻസ്), ഗോകുൽ (സീനിയർ) എന്നിവരെ തെരഞ്ഞെടുത്തു. ഇവർക്കുള്ള ട്രോഫികൾ യഥാക്രമം ഷിബു കാളികാവ്, ഡോ. ഫയാസ്, ജലീൽ കണ്ണമംഗലം എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിന്റെ സമ്മാനദാന ചടങ് മുഹമ്മദ് അതീഹ അൽ ഹർബി (എച്ച്. ആർ. ഡയറക്ടർ, റഫാ ഗ്രൂപ്പ്) ഉൽഘാടനം ചെയ്‌തു. ദാദാഭായ് ട്രാവൽ റീജ്യണൽ മാനേജർ മുഹമ്മത് അബൂബക്കർ, ഒളിംപ്യാ ഫുട്ബോൾ ഡയറക്ടർ അലി അഹമ്മത്, ജാഫർ (ഹിറാ ഗോൾഡ്) എന്നിവർ ആശംസകൾ നേർന്നു. ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ജന: കൺവീനർ ആസാദ് പോരൂർ നന്ദിയും പറഞ്ഞു.
ഒഐസിസി റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്, മനോജ് മാത്യു, മുജീബ് തൃത്താല, ഷൗക്കത്ത് പരപ്പനങ്ങാടി, അലി തേക്കുതോട്, അബ്ദുൽ ഖാദർ ആലുവ, അഷ്‌റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട, ജലീഷ് കാളികാവ്, മുസ്തഫ ചേളാരി, കുഞ്ഞാൻ പൂക്കാട്ടിൽ, സമീർ കാളികാവ്, ജില്ലാ പ്രസിഡണ്ടുമാർ, ഫിറോസ് പോരൂർ, ജംഷി കോട്ടപ്പുറം, ഷിബു കാളികാവ്, റാഷിദ് തിരുവനന്തപുരം, ഷംനാദ് കണിയാപുരം, അൻവർ വല്ലാഞ്ചിറ, കെ.സി. ഷെരീഫ്, ഷഫീഖ് പട്ടാമ്പി, സൈദലവി നരിക്കുന്നൻ, എം. ടി. ഗഫൂർ, അഹമ്മത് ഷാനി, സക്കീർ ചെമ്മണ്ണൂർ, സമീർ പാണ്ടിക്കാട്, പ്രവീൺ എടക്കാട്, ഷാനു കരമന, ഇർഷാദ് ആലപ്പുഴ, നവാസ് ഭീമാപള്ളി, സിബി തൃശൂർ, അലവി ഹാജി, നാസർ സൈൻ, ഉസ്മാൻ മേലാറ്റൂർ, മൗഷമി ഷരീഫ്, സിമി അബ്ദുൽ ഖാദർ, രജീല സഹീർ, ജമീല, സോഫിയ സുനിൽ, സിമി, ജിനി, റംസീന സക്കിർ, ജസീം ശ്രീകാര്യം, ഉസ്മാൻ കുണ്ടുകാവിൽ, അബൂബക്കർ കോഴിക്കോട്, റിയാസ്, അഷറഫ്, മജീദ് എന്നിവർ നേതൃത്വം നൽകി. മിർസ ഷെരീഫ്, സോഫിയ സുനിൽ, സൽമാൻ, കാക്കു കോഴിക്കോട് എന്നിവർ സമാപന ചടങ്ങിൽ ഗാനങ്ങളാലപിച്ചു.






