സി പി അൻവറിന്‌ ഒ ഐ സി സി നജ്‌റാൻ കമ്മിറ്റി യാത്രയപ്പ്‌ നൽകി

നജ്‌റാൻ: രണ്ട്‌ പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിൽ പോകുന്ന ഒ ഐ സി സി നജ്റാൻ കമ്മിറ്റിയുടെ സജീവ പ്രവർത്തകൻ സി പി അൻവറിന്‌ ഒ ഐ സി സി നജ്റാൻ കമ്മിറ്റി യാത്രയപ്പ് നൽകി. എം കെ ഷാക്കിർ കോടശേരി അധ്യക്ഷത വഹിച്ചു. ഒ ഐ സി സി നജ്‌റാൻ കമ്മറ്റിയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഫൈസൽ പൂക്കോട്ടുംപാടം, അനീഷ് ചന്ദ്രൻ, ബിനിൽ, അദ്നാൻ പലേമാട്, ജോബി കണ്ണൂർ, രാഹുൽ, ബാബു അണ്ണൻ ഷാനവാസ്‌ തിരുവന്തപുരം എന്നിവർ ആശംസകൾ നേർന്നു. ടി എൽ അരുൺ കുമാർ സ്വാഗതവും ക്രിസ്റ്റിൻ രാജ് നന്ദിയും പറഞ്ഞു.

♠ വാർത്ത അയച്ചത്: യു.എം ഹുസൈൻ