‘കിയ റിയാദ്’ ഓണാഘോഷം സംഘടിപ്പിച്ചു

https://youtu.be/hfhCd7wWUGw

വീഡിയോ↑

റിയാദ്: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ ഓണാഘോഷം സംഘടിപ്പിച്ചു. ഏതൊരു നന്മ നിറഞ്ഞ പ്രവര്‍ത്തനവും നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവ നമ്മെ ഓർമപ്പെടുത്തികൊണ്ടിരിക്കുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ പറഞ്ഞു. പ്രസിഡണ്ട്‌ ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ചടങ്ങിന് ആശംസകൾ നേർന്ന് സലീം കളക്കര,(ഒ ഐ സി സി) ഗഫൂർ കൊയിലാണ്ടി (ഫോർക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, ജില്ലയിലെ കൂട്ടായ്മാ പ്രതിനിധികളായ സുരേഷ് ശങ്കർ (സൗഹൃദ വേദി ) സഗീർ അന്താറത്തറ (തൃശ്ശൂർ കൂട്ടായ്മ ) ആരിഫ് വൈശ്യംവീട്ടിൽ (നമ്മൾ ചാവകാട്ടുകാർ ) നാസർ വലപ്പാട് (വലപ്പാട് ചാരിറ്റബിൾ കൂട്ടായ്മാ) യഹിയ കൊടുങ്ങല്ലൂർ(ചെയർമാൻ), വി എസ് അബ്ദുൽ സലാം(വൈസ് പ്രസിഡണ്ട്‌), ഷാനവാസ്‌ കൊടുങ്ങല്ലൂർ (പ്രോഗ്രാം കോഡിനേറ്റർ), മുസ്തഫ പുന്നിലത്ത് (കൺവിനർ) എന്നിവർ സംസാരിച്ചു. സൈഫ് റഹ്‌മാൻ സ്വാഗതവും ആഷിക് ആർ കെ  നന്ദിയും പറഞ്ഞു.

വിഭവസമൃദമായ സദ്യക്ക് ശേഷം വിവിധ തരം ഗെയിംമുകൾ, വടംവലി, വാല്‍ പയറ്റ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. അംഗങ്ങള്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയില്‍ മൊബൈല്‍ ഫോണ്‍, ടി വി, സൈക്കിള്‍ തുടങ്ങി പത്തോളം സമാനങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങിൽ വിതരണം ചെയ്തു. അഫ്സ്ല്‍, പ്രശാന്ത്‌, ഒ എം ഷഫീര്‍, ജലാല്‍ എമ്മാട്, തല്‍ഹത്ത് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.