കാത്തിരിപ്പിന് വിരാമം: ജോയലിന്റെ മൃതദേഹം നാട്ടിലേക്ക്

അൽ ബാഹ: ഓഗസ്റ്റ് 9ന് സൗദിയിലെ അൽ ബഹ പ്രവിശ്യയിലെ അൽ ഗറായിൽ വാഹനാപകടത്തിലാണ് കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസ് (28)മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം രാത്രി പത്ത് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് അപകടം ഉണ്ടായത് മുതൽ വിഷയത്തിൽ ഇടപെടുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോയിൻ കൺവീനറുമായ പന്തളം ഷാജി അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജോയലിന്റെ ബന്ധു ജോഫിൻ ജോണിനും ജോഫിന്റെ സുഹൃത്ത് എബിനുനൊപ്പം നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കുടുംബത്തെ സഹായിച്ചിരുന്നത് പന്തളം ഷാജിയാണ്.ജോയൽ തോമസ് അടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.ജോയലിനെ കൂടാതെ ഉത്തരപ്രദേശ് സ്വദേശി മുക്കറം ഇസ്ലാംമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു. വിരൽ അടയാളം മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ജോയലിന്റെ സഹോദരൻ ജോജി സൗദിയിൽ എത്തി ഡി എൻ എ പരിശോധനക്ക് രക്ത സാമ്പിൾ നൽകിയിരുന്നു. ഡി എൻ എ ഫലം വന്ന് മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടർന്ന് നിയമനടപടിൽ പൂർത്തിയാക്കി അൽ ഗറാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ എമ്പാമിങ്ങനായി ജിദ്ധയിലേക്ക് മാറ്റിയിരുന്നു. ബന്ധു ജോഫിൻ ജോൺ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.






