ഒഐസിസി ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും ഒരു സ്നേഹസ്പർശം

ജിദ്ദ: ഒഐസിസി ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും ഒരു സ്നേഹസ്പർശംജിദ്ദ ബ്ലൂസ്റ്റാർ ക്ലബിന്റെ കളിക്കാരനായിരിക്കുന്ന ഷംസുദ്ധീൻ ചെർപ്പുളശ്ശേരിയുടെ കുരുന്നു മകളുടെ ജീവൻ രക്ഷിക്കാനായി ആ കുടുംബം ബദ്ധപ്പെടുകയാണ്. ചികിത്‌സയ്‌ക്കായി ആ കുടുംബം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിവരം ക്ലബ്ബിന്റെ ഭാരവാഹികൾ ഒഐസിസി പ്രവർത്തകരെ അറിയിക്കുകയും, അതനുസരിച്ചു ഗ്രൗണ്ടിൽ ഒരു ചികിത്‌സഹായ ശേഖരണം നടത്തുകയും ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മത്സരം കാണാനെത്തിയ കാണികൾ വളരെ ഉദാരമായി ഇതിനോട് സഹകരിക്കുകയും ഏകദേശം 53,000 രൂപയിലധികം തുക സ്വരൂപിച്ചു നൽകുകയും ചെയ്തു. ഇതിനായി അവസരം നൽകിയ ഒഐസിസി റീജിയണൽ കമ്മറ്റിയോടുള്ള നന്ദി ബ്ലൂസ്റ്റാർ ക്ലബ് അറിയിക്കുകയുണ്ടായി.

ധശേഖരണം തുടർന്ന് കൊണ്ടിരിക്കുകയാണെന്നും പിരിഞ്ഞുകിട്ടുന്ന തുക ഒന്നിച്ചു ചികിത്സകയായി നൽകുന്നതാണെന്നും അവർ അറിയിച്ചു. സഹായിക്കാൻ താത്പര്യമുള്ളവർക്ക് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.