‘ജിദ്ദ പ്രവാസി സാഹിത്യോത്സവ്’ നവമ്പര്‍ ഒന്നിന്

ജിദ്ദ: ജിദ്ദ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിനാലാമത് എഡിഷന്‍ നവംബര്‍ ഒന്നിന് ജിദ്ദയില്‍ അരങ്ങേറും. പ്രവാസി വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ സർഗാത്മകത വികസിപ്പിക്കുക, സാമൂഹിക ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന മാനുഷിക ദൗത്യമാണ് സാഹിത്യോത്സവ് നിർവ്വഹിക്കുന്നതിന്നു ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഫാമിലി സാഹിത്യോത്സവിൽ നിന്നും തുടങ്ങി യൂനിറ്റ്, സെക്‌ടർ, സോൺ, നാഷനൽ എന്നീ നാലു തലങ്ങളിലാണ് പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിച്ചത്. 19 രാഷ്ട്രങ്ങളിലാണ് ഇത്തവണ സാഹിത്യോത്സവുകൾ നടക്കുന്നത്. ജിദ്ദയിലെ വിവിധ ക്യാംപസുകളിൽ നിന്നുമുള്ള പ്രതിഭകൾ മാറ്റുരക്കുന്ന ക്യാമ്പസ് വിഭാഗം മത്സരങ്ങളും ഇത്തവണ നടക്കും.
റാബഗ്, ഹംദാനിയ, സഫ, ഹിറാ, ബവാദി, അനാക്കിഷ്, ഷറഫിയ്യ, ബലദ്, മഹ്ജർ, ജാമിഅ, സുലൈമാനിയ്യ, ബഹ്‌റ എന്നീ 12 സെക്ടറുകളിൽ നിന്നും പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി വിവിധ ഭാഷയിലുള്ള പ്രസംഗങ്ങൾ, മാപ്പിള പാട്ട്, കവിത പാരായണം, കഥ പറച്ചിൽ ദഫ്, കവാലി, കഥ, കവിത, ന്യൂസ് റൈ റ്റിങ് സോഷ്യൽ ട്വീറ്റ്, കാലിഗ്രാഫി, സ്പോട്ട് മാഗസിൻ, ഹൈകു, കാലിഗ്രഫി തുടങ്ങി വ്യത്യസ്ഥ രചനാ മത്സരങ്ങൾ അടക്കം 99 ഇനങ്ങളിൽ 12 വേദികളിലായാണ് സാഹിത്യോത്സവ് മത്സരങ്ങൾ അരങ്ങേറുക. ജൂനിയര്, സെക്കന്‌ഡറി, സീനിയര്, ജനറൽ മത്സര വിജയികൾ ജിസാനിൽ നടക്കുന്ന നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.
നവമ്പര്‍ ഒന്നിന് രാവിലെ 8 മണിക്ക് നടക്കുന്ന ഉൽഘാടന സംഗമത്തോടെ മത്സരങ്ങൾക്ക് തിതിരശ്ചീല ഉയരും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സാംസ്കാരിക ഒത്തിരിപ്പിൽ ജിദ്ധയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിക്കും. ശേഷം നടക്കുന്ന സമാപന സെഷനിൽ ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണവും നടക്കും.
സാഹിത്യോത്സവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്‌ട്രേഷനായി 0530650025 – 0544318802 എന്ന നമ്പറിൽ ഒക്ടോബർ 15 നകം ബന്ധപെടാവുന്നതാണ്.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയര്മാൻ സയ്യിദ് സൈനുൽ ആബിദീൻ, ആർ എസ് സി ഗ്ലോബൽ എക്സിക്യൂട്ടീവ് മൻസൂർ ചുണ്ടമ്പറ്റ, കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് കൺവീനർ ഖലീലു റഹ്മാൻ കൊളപ്പുറം, ജിദ്ദ സിറ്റി ചെയർമാൻ ജാബിർ നഈമി, സംഘാടക സമിതി അംഗം മുഹമ്മദ് റിയാസ് കടക്കൽ എന്നിവർ പങ്കെടുത്തു.






