പിണറായി വിജയൻ സി പി എം-ൻ്റെ അന്തകൻ: അഡ്വ: കെ പി നൗഷാദലി

മദീന: കേരള മുഖ്യമന്ത്രി സി പി എൻ്റെ അന്തകനും ഇടത് പക്ഷത്തിൻ്റെ അവസാന മുഖ്യമന്ത്രിയാമാകുമെന്ന് കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം മദീനയിലെത്തിയ അദ്ദേഹം മദീന ഒ ഐ സി സി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഫാസിസത്തോട് സന്ധിചെയ്ത് ആർ എസ് എസിനെ മഹത്വവത്ക്കരിക്കുന്ന പണിയാണ് കേരളത്തിൽ മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നെതെന്നും മതേതര ജനാധിപത്യ കേരളം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയം സി പി എംനോട് വിട പറയുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അജയ്യനായ നേതാവായിരുന്ന ആര്യാടൻ മുഹമ്മദെന്നും അദ്ദേഹത്തിൻ്റെ ദീർഘമായ കാഴ്ച്ചപാടുകൾ കോൺഗ്രസ്സ് പ്രസ്ഥാനത്തിനും കേരള ജനതക്കും ഗുണകരമായിരുന്നെന്ന് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് കൊണ്ട് കെ പി നൗഷാദലി പറഞ്ഞു.
പുതുതായി മദീന ഒഐസിസിയിലേക്ക് കടന്നുവന്ന പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണോദ്ഘാടനവും കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ.പി നൗഷാദ് അലി നിർവഹിച്ചു. ഷാജി ആദിക്കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. മദീന ഒഐസിസി വൈസ് പ്രസിഡന്റ് മുനീർ പടിക്കൽ മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ സെക്രട്ടറിമാരായ ബഷീർ പുൽപ്പള്ളി, മുജീബ് റഹ്മാൻ, ആദിൽ ചടയമംഗലം, നിഷാ നജീബ്, ജസീല ഗഫൂർ, അബ്ദുൽ ഗഫൂർ, റാഫി മാനന്തവാടി, നൗഷാദ് കണിയാപുരം, നാസർ വയനാട്, റഫീഖ് കടക്കൽ, സാബിർ മുക്കം, അൻവർ പാലക്കാട്, ഫിറോസ് ബാബു, ജദീർ തങ്ങൾ, സുനിത ശഷി, സജിനി, നവാസ് കൊടുവള്ളി, ഷൗക്കത്ത് വമ്പത്തീസ് എന്നിവരും സംബന്ധിച്ചു. ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും, ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും അറിയിച്ചു.






