തനിമ ‘ഖുർആൻ കാമ്പയി’ന് തുടക്കം

ജിദ്ദ : തനിമയുടെ നേതൃത്വത്തിൽ “ഖുർആൻ പഠിക്കാം ജീവിത വിജയം നേടാം” എന്ന തലകെട്ടിൽ ജിദ്ദയിൽ നടത്തിവരുന്ന കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിൻ്റെ ഭാഗമായി ജിദ്ധയിലെ മികച്ച ഖാരിഅ്നെ കണ്ടെത്താൻ ”തർത്തീൽ ” എന്ന തലകെട്ടിൽ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ ഖുർആൻ മത്സര പരിപാടി സംഘടിപ്പിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കുട്ടികൾ മുതൽ മുതിർന്നവരെ പങ്കാളികളാകുന്ന ആകർഷണീയവും വൈവിധ്യവുമാർന്ന പരിപാടികൾ തുടർ ദിവസങ്ങളിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു. ഖുർആൻ ഓൺലൈൻ ക്വിസ് മത്സരം, ഹിഫ്ള് മത്സരം, ഫ്ലാറ്റ് മീറ്റുകൾ, നൂറെ മെഹ്ഫിൽ എന്നീ പരിപാടികളും ഉണ്ടായിരിക്കും.
കാമ്പയിൻ-ന്റെ സമാപനം വിപുലമായ ഖുർആൻ സമ്മേളനത്തോടെ ഒക്ടോബർ 25-ന് വെള്ളിയാഴ്ച നടക്കും. പ്രമുഖ പ്രഭാഷകരായ സലിം മമ്പാട്, ബഷീർ മുഹ്‌യുദ്ദീൻ എന്നിവർ സംബന്ധിക്കുമെന്ന് വാർത്താ കുറിപ്പിൽ സംഘാടകർ അറിയിച്ചു. കാമ്പയിൻ സംബന്ധിച്ച വിശദാംശങ്ങൾക്ക് 053 095 0364 എന്ന വാട്ട്സ് ആപ്പിൽ ബന്ധപ്പെടാവുന്നതാണ്
—






