അൽറയാൻ പോളിക്ലിനിക് ജീവനക്കാർ സൗദി ദേശീയ ദിനം ആഘോഷിച്ചു

ജിദ്ദ: മലയാളികൾ അടക്കമുള്ളവർ ജോലിചെയ്യുന്ന ജിദ്ദയിലെ പ്രമുഖ ആതുരാലയമായ അൽറയാൻ പോളിക്ലിനിക് ജീവനക്കാർ സൗദി അറേബ്യയുടെ 94 -മത് ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. കൊടി തോരണങ്ങൾ തൂക്കിയുo സൗദിയുടെ ദേശീയ പതാക ഉയർത്തുകയും ചെയ്തു. ഇന്ത്യയും സഊദിയുമായുള്ള ബന്ധത്തിന്റെ ഊഷ്മളത വിളിച്ചറിയിക്കുന്ന രീതിയിൽ സൗദി പൗരന്മാരും ഇന്ത്യക്കാരും മറ്റു വിദേശികളും ചേർന്ന് ഭീമനായ കേക്ക് മുറിച്ച് മധുരവിതരണം നടത്തി. കുട്ടികളും, സിസ്റ്റർമാരും വിവധ കലാപരിപാടികൾ റയാൻ അങ്കണത്തിൽവെച്ച് നടത്തി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജനറൽ മാനേജർ അഹമ്മദ് കേക്ക് മുറിച്ചു ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. അഷ്റഫ് മൊയ്തീൻ (ഫൈനാസ് ഡയരക്ടർ), മിഷ്ഖാത്ത് അഷ്റഫ് (എക്സികുട്ടീവ് ഡയക്ടർ ) അലി ബേബി (ഡയക്ടർ ) ടി.പി.ശുഐബ് (അഡ്മിനിസ്ട്രേഷൻ മനേജർ) നബീൽ അൽ അറബി ( റിഷപ്ഷൻ മനേജർ), ഡോ: അയ്യപ്പകുമാർ (മെഡിക്കൽ ഓഫീസർ)എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷെരീഫ് പൂക്കോട്ടുംപാടം, അഹമ്മദ് അൽ ദുബൈദി, ഷഹീദ് മണ്ണാർക്കാട്, ആയിഷ അസീരി, ആസിഫ് റയാൻ, മുഷാബ് അൽ അറബി, മഹ അൽ ദഹ്സി, റഫീഖ് തുവ്വൂർ, സിസ്റ്റർമാരായ,ഷൈന സലാം, മുഹ്സിന കുഞ്ഞിമുഹമ്മദ്,ചിഞ്ചു, സെലീന എന്നിവർ നേതൃത്വം നൽകി.






