ജിദ്ദ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു

ജിദ്ദ: പ്രവാസി വിദ്യാർഥി യുവജനങ്ങളിലെ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുകയും ജന്മനാടുകളിൽ ലഭിച്ചത് പോലെ പ്രവാസലോകത്തും കലാപ്രതിഭകൾക്ക് അവസരങ്ങൾ ഒരുക്കിയും ശ്രദ്ധേയമായ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ നടന്നു വരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷൻ ‘ജിദ്ദ സാഹിത്യോത്സവ്’ നവംബർ ഒന്നിന് നടക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണ യോഗം ഐ സി എഫ് ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഉത്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ഫിനാൻസ് സെക്രട്ടറി സ്വാദിഖ് ചാലിയാർ സംഘാടക സമിതി പ്രഖ്യാപനം നടത്തി. മുജീബ് എ.ആർ നഗർ(ഐ. സി. എഫ് ഇന്റർനാഷണൽ), സ്വദഖത്തുള്ള മാവൂർ തുടങ്ങിയവർ സംസാരിച്ചു സോൺ ചെയർമാൻ ജാബിർ നഈമി അധ്യക്ഷം വഹിച്ച സംഗമം ശംസാദ് സ്വാഗതവും ഷാഫി ബിൻ ഷാദുലി നന്ദിയും പറഞ്ഞു.

ഫാമിലി, യൂനിറ്റ് സാഹിത്യോത്സവങ്ങൾ കഴിഞ്ഞ് ജിദ്ദ നേർത്ത്, ജിദ സിറ്റി എന്നീ സോണുകളിലെ 12 സെക്ടറുകളിൽ നടക്കുന്ന സാഹിത്യോത്സവ് വിജയികളാണ് നവംബർ ഒന്നിന് നടക്കുന്ന സോൺ സാഹിത്യോത്സവിൽ മാറ്റുരക്കുക.

പരിപാടിയുടെ പരിപൂർണ്ണ വിജയത്തിനായി സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ചെയർമാനായും മൻസൂർ മാസ്റ്റർ ജനറൽ കൺവീനർ ആയുള്ള സംഘാടക സമിതി നിലവിൽ വന്നു. മറ്റു ഭാവാഹികളായി ഗഫൂർ പൊന്നാട് (ഫിനാൻസ്), സുജീർ പുത്തൻ പള്ളി (മാർക്കറ്റിംഗ്), യാസർ അറഫാത്ത് (അഡ്മിനിസ്ട്രേഷൻ), റഷീദ് പന്തല്ലൂർ (മീഡിയ & പബ്ലിസിറ്റി), അബു മിസ്ബാഹ് ഐക്കരപടി (ഫുഡ് ആൻഡ് റിസപ്ഷൻ), അഷ്‌റഫ്‌ കൊടിയത്തൂർ (ഫെസിലിറ്റീസ് മാനേജ്‌മന്റ്), യഹിയ വളപട്ടണം (ട്രാൻസ്പോർട്ടെഷൻ), റാഷിദ് മാട്ടൂൽ (അവാർഡ്സ്), മൂസ സഖാഫി (വളണ്ടിയേഴ്സ്) എന്നിവരെയും തിരഞ്ഞെടുത്തു.

ബഡ്‌സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കന്ററി,സീനിയർ വിഭാഗങ്ങളിലായി മൂന്ന് മുതൽ മുപ്പത് വയസ്സ് വരെയുള്ള പ്രതിഭകൾക്ക് പുരുഷ, സ്ത്രീ, ജനറൽ, ക്യാമ്പസ്‌ വിഭാഗങ്ങളിലായി സാഹിത്യോത്സവിൽ പങ്കെടുക്കാൻ അവസരമുണ്ട്. പ്രസംഗം, ആലാപനം, എഴുത്ത് വര തുടങ്ങീ 99 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

സാഹിത്യോത്സവിൽ പങ്കെടുക്കാനുള്ള രജിസ്റ്റർ നടപടികൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക: https://www.cognitoforms.com/RSC16/RegistrationForm