കെ.എം.സി.സി ഫുട്ബോൾ ജേതാക്കളായ ബദര്‍ എഫ് സിക്ക് സ്വീകരണം നല്‍കി

ദമാം: റിയാദിൽ സമാപിച്ച എൻഞ്ചിനീയർ സി ഹാശിം സാഹിബ് മെമ്മോറിയൽ സൗദി നാഷണൽ കെ.എം.സി.സി ടൂർണമെൻറിൽ കിരീട ജേതാക്കളായ ബദർ എഫ് സി ടീമിന് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) ഉജ്ജ്വല സ്വീകരണം നൽകി. സൗദിയുടെ വിവിധ പ്രവിശ്യകളിലായി സംഘടിപ്പിച്ച കെഎംസിസി സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള ടൂർണ്ണമെന്റിന്റെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ജിദ്ദയിലെ സബീൻ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദർ എഫ് സി കിരീടം ചൂടിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ദമാമിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വിൽഫ്രഡ് ആന്ഡൂസ് ഉൽഘാടനം ചെയ്തു. പ്രസിഡൻറ് ഷമീർ കൊടിയത്തൂർ അധ്യക്ഷനായിരുന്നു. സൗദി കിഴക്കൻ പ്രവിശ്യയുടെ കാൽപന്ത് കളിയുടെ പേരും പെരുമയുമാണ് കിരീട നേട്ടത്തിലൂടെ ബദർ എഫ് സിക്കും ദമാമിലെ കാൽപന്ത് പ്രേമികൾക്കും ലഭിച്ചിരിക്കുന്നതെന്ന് സ്വീകരണം പരിപാടി അഭിപ്രായപ്പെട്ടു. പ്രവാസി കാൽപന്ത് മൈതാനത്ത് നാലു പതിറ്റാണ്ടിൻറെ മികവാർന്ന ഇന്നലകൾ രചിച്ച ദമാമിലെ ഫുട്ബോൾ പ്രേമികൾക്ക് കെ.എം.സി.സി സൗദി നാഷണൽ കിരീടം ചരിത്ര നേട്ടമാണെന്നും പരിപാടിയിൽ ആശംസകൾ നേർന്നവർ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ച്ച വെച്ച് സെമി വരെ പൊരുതി കളിച്ച ദമാം ഖാലിദിയ എസ്.സിയേയും പരിപാടിയിൽ അഭിനന്ദിച്ചു. മുജീബ് കളത്തിൽ, സകീർ വള്ളക്കടവ്, സഹീർ മജ്ദാൽ, ലിയാക്കത്ത് കരങ്ങാടൻ, റസാക് ഓമാനൂർ, ജൗഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു. ബദർ എഫ് സിക്ക് വേണ്ടി ജേഴ്സിയണിഞ്ഞ മുഴുവൻ ടീമംങ്ങൾക്കും ക്ലബ് മാനേജ്മെൻറിനും വേദിയിൽ വെച്ച് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ദമാമിലെ പ്രവാസി കാൽ പന്ത് പ്രേമികളും ഡിഫയും നൽകിയ സഹകരണത്തിനും ബദർ ക്ലബ് മാനേജ്മെൻറിന് വേണ്ടി മുജീബ് പാറമ്മൽ നന്ദി പറഞ്ഞു.
സമാപനം കുറിച്ച ഡിഫ സൂപ്പർ കപ്പിൻറെ അവലോകനത്തിന് റഫീക് കൂട്ടിലങ്ങാടി നേത്യത്വം നൽകി. ഡിഫ ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയിൽ, ഫസൽ ജിഫ്രി, ടെക്നിക്കൽ കമ്മറ്റിയംഗങ്ങളായ ഫവാസ് കലിക്കറ്റ്, അൻഷാദ് തൃശൂർ , നസീബ് വാഴക്കാട് എന്നിവർ സംഘാടനത്തിന് നേത്യത്വം നൽകി. ജന: സെക്രട്ടറി റഷീദ് മാളിയേക്കൽ സാഗതവും ട്രഷറർ ജുനൈദ് നിലേശ്വരം നന്ദിയും പറഞ്ഞു.






