സർഗശാല സംഘടിപ്പിച്ച് കലാലയം സാംസ്കാരിക വേദി

ദമ്മാം: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവത്തോടനുബന്ധിച്ച് യൂനിറ്റ്, സെക്ടർ ഭാരവാഹികൾക്ക് സർഗശാല എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഒക്ടോബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന സോൺ സാഹിത്യോത്സവിന് മുന്നോടിയായി നാൽപ്പതിലധികം യൂനിറ്റുകളിലും, 8 സെക്ടറുകളിലുമാണ് പരിപാടി നടത്തുന്നതു. കൂടാതെ സാഹിത്യോത്സവിന്റെ വിളമ്പരം അറിയിച്ചു കൊണ്ട് നൂറിലധികം കുടുംബങ്ങളിൽ ഫാമിലി സാഹിത്യോത്സവുകളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺ കലാലയം സെക്രട്ടറി അബ്ദുൽ ഹസീബ് മിസ്ബാഹി ശില്പശാലക്ക് നേതൃത്വം നൽകി. ദമ്മാം അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന സർഗശാലയിൽ ആർ. എസ്. സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറിമാരായ സഈദ് പുഴക്കൽ, ആഷിഖ് കായംകുളം, താജ് ആറാട്ടുപുഴ, റെംജു റഹ്മാൻ കായംകുളം , ജംഷീർ തവനൂർ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ ബഷീർ പനമരം, സ്വബൂർ കണ്ണൂർ, ആസിഫലി വെട്ടിച്ചിറ, ജാബിർ മാഹി, നബീൽ മാഹി, സാലിം കാസർകോഡ് എന്നിവർ സംബന്ധിച്ചു.
ആർ എസ്. സി ദമ്മാം സോൺ ജനറൽ സെക്രട്ടറി ജിഷാദ് ജാഫർ കൊല്ലം സ്വാഗതവും, ഓർഗനൈ സിംഗ് സെക്രട്ടറി അബ്ദുൽ ഹകീം പൂവാർ നന്ദിയും പറഞ്ഞു.






