‘ജിദ്ദ ബീറ്റ്‌സ് 2024’ സെപ്റ്റംബർ 27 ന് ജിദ്ദയിൽ

♠ അബുസഫ

ജിദ്ദ: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാ സംഘം രണ്ടാമത് മെഗാ ഷോ ‘ജിദ്ദ ബീറ്റ്‌സ് 2024’ എന്ന പേരിൽ ഈമാസം 27 ആം തിയതി(വെള്ളിയാഴ്ച) ജിദ്ദയിലെ ലയാളി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 6 മണിമുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള കലാകാരൻമാർ പരിപാടിയിൽ പങ്കെടുമെന്ന് ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഉള്ള കലാകാരന്മാരെ കോർത്തിണക്കിയുള്ള കൂട്ടായ്മയാണ് ‘സൗദി കലാ സംഘം’. കഴിവുള്ള കലാകാരന്മാരെ പ്രിത്സാഹിപ്പിക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. ആറ് വർഷത്തോളമായി സൗദിയുടെ വിവിധ പ്രവിശ്യകളിൽ പ്രവൃത്തിച്ചുവരുന്നു. കഴിഞ്ഞ വർഷം റിയാദിൽ ‘റിയാദ് ബീറ്റ്‌സ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായിരുന്നു.

സംഘടനയിൽ അംഗമായ കലാകാരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും സൗദി കലാ സംഘം പങ്ക് വഹിക്കുന്നുണ്ട്. ‘ജിദ്ദ ബീറ്റ്‌സ് 2024’ൽ നിന്നും പിരിഞ്ഞുകിട്ടുന്ന തുക വായനാട്ടിലുണ്ടായ ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്കായി സംഘടന കൈമാറും. കലാമേഖലക്കു സംഭവ നൽകിയ പ്രതിഭകളെ ആദരിക്കും.

ജിദ്ദയിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ വ്യത്യസ്ത ജില്ലക്കാരായ, സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരൻമാർ പങ്കെടുക്കും. ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ റഹീം ഭരതന്നൂർ (പ്രസിഡണ്ട്), സോഫിയ സുനിൽ ( സെക്രട്ടറി), റാഫി ഭീമാപള്ളി (മീഡിയ കൺവീനർ ) ഹസ്സൻ കൊണ്ടോട്ടി, നവാസ് ഭീമാപള്ളി (രക്ഷാധികാരികൾ) എന്നിവർ പങ്കെടുത്തു.