അജിത് കുമാർ-റാം മാധവ് കൂടിക്കാഴ്ച: കണ്ണൂർ സ്വദേശി കൂടെ ഉണ്ടായിരുന്നതായി സൂചന

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ദുരൂഹത നീളുന്നു. കൂടിക്കാഴ്ചയിൽ ചെന്നൈയിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയും ഉണ്ടായിരുന്നുവെന്നാണ് സൂചന. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് വർഷം എഡിജിപി എംആർ അജിത്ത് കുമാർ, ആർഎസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടന്നത്. തിരുവനന്തപുരത്തു നടന്ന ആ‍ർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്.

ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ്. നേതാവിനെ കണ്ടത് ഇൻറലിജൻസ് റിപ്പോർട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.