‘കൊല്ലം പ്രവാസി സംഗമം ജിദ്ദ’ക്ക് പുതിയ നേതൃത്വം

ജിദ്ദ: കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ-സാംസ്കാരിക കൂട്ടായ്മയായ ‘കൊല്ലം പ്രവാസി സംഗമം ജിദ്ദ’ (കെ.പി.എസ്.ജെ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പതിനെട്ടാമത് വാർഷികത്തിൽ അവതരിപ്പിച്ചു. ചെയർമാൻ: ഷാനവാസ് കൊല്ലം. പ്രസിഡണ്ട്: സജു രാജൻ, ഷാഹിർ ഷാൻ (ജനറൽ സെക്രട്ടറി), മാഹീൻ പള്ളിമുക്ക് (ട്രഷറർ), ഷാനവാസ് സ്നേഹക്കൂട് (വൈ. പ്രസിഡണ്ട്), ഷാബു പോരുവഴി (ജോ. സെക്രട്ടറി), ഷാനി ഷാനവാസ് ( കൾച്ചറൽ സെക്രട്ടറി), വനിതാ വേദി കൺവീനർ ബിൻസി സജു, ധന്യ കിഷോർ (ജോയിന്റ് കൺവീനർ).

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച കെ.പി.എസ്.ജെ അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചികിത്സാ സഹായങ്ങൾ, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവക്ക് പുറമെ സ്പോൺസർഷിപ്പ് സംബന്ധമായ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്ക് നിയമ, സാമ്പത്തിക സഹായങ്ങൾ എന്നിങ്ങനെ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടനക്ക് ഇടപെടാൻ സാധിച്ചു. ഭവന നിർമാണം, ചികിത്സാ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെ.പി.എസ്.ജെയുടെ സഹകരണം ശ്രദ്ധേയമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. വരും വർഷങ്ങളിൽ ജീവകാരുണ്യ രംഗത്ത് പുതിയ മേഖലകളിലേക്കു ചുവടു വെക്കാനുള്ള തീരുമാനത്തിലാണ് പുതിയ നേതൃത്വം.

സുജിത് കുമാർ, കിഷോർ കുമാർ, വിജയകുമാർ, അസ്‌ലം വാഹിദ്, ബിബിൻ ബാബു,സിബിൻ ബാബു,മനോജ് മുരളീധരൻ , റെനി, ജിനു, ലിൻസി, ഷെറിൻ ഷാബു,വിജി വിജയകുമാർ, എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.