പ്രവാസം നിർത്തി നാട്ടിലെത്തിയ ഷാജിക്ക് നാട്ടുകാരുടെയും ഹൃദ്യമായ വരവേൽപ്പ്

ജിദ്ദ: മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയായി ജീവകാരുണ്യ മേഖലയിലും മത രാഷ്ട്രീയ കല കായിക രംഗത്തും തന്റേതായവ്യക്തി മുദ്ര പതിപ്പിച്ച നിലമ്പൂർ വഴിക്കടവ് മുണ്ട സ്വാദേശി പാറക്കോട്ട് ഷാജിക്ക് നാട്ടിലുള്ള പ്രവാസികളും നാട്ടുകാരും ചേർന്ന് ഹൃദ്യമായ വരവേൽപ്പും ആദരവും നൽകി സ്വീകരിച്ചു, വഴിക്കടവ് ജിദ്ദ പ്രവാസി കൂട്ടായ്മ, പഞ്ചായത്ത് കെ എം സി സി, വഴിക്കടവ് പാലിയേറ്റീവ് ജിദ്ദ കമ്മിറ്റിയുടെയും ഭാരവാഹിത്വത്തിൽ പാറക്കോട്ട് ഷാജി പ്രവൃത്തിച്ചിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
വഴിക്കടവ് ഗ്യാലക്സി ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ ചടങ്ങിൽ മുൻ പ്രവാസിയും ജിദ്ദ വഴിക്കടവ് കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടുമായ റഷീദ് വരിക്കോടൻ അദ്ധ്യക്ഷത വഹിച്ചു. ജീവ, രക്ഷാധികാരി നാസർ കല്ലിങ്ങപ്പാടൻ ഉൽഘാടനം ചെയ്തു, പ്രവാസ ജീവിതത്തിൽ വിലമതിക്കാനാവാത്ത രീതിയിൽ ജീവകാരുണ്യ പ്രവർത്തനവും പ്രത്യേകിച്ച് പാലിയേറ്റീവ് അടക്കമുള്ള കാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയുള്ള കാൽ വെപ്പുകളുമാണ് ഷാജി കാഴ്ചവെച്ചതെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
പ്രദീപേട്ടൻ, അസീസ് ആനപ്പട്ടത്ത്, സുബൈർ പട്ടിക്കാടൻ എന്നിവർ പ്രസംഗിച്ചു. നാസർ കല്ലിങ്ങപ്പട് ഷാജിക്കുള്ള ക്യാഷ് പ്രൈസ്സും. മെമ്മെന്റോ ഫിറോസ് വെള്ളക്കട്ടയും കൈമാറ്റി. ബാപ്പു മരുത, നാസർ ഭായ് സഫിയട്രാവൽസ്, സൈദ് കുണ്ടോയ്, അസീസ് പതാക്കൽ എന്നിവർ നേതൃത്വം നൽകി. ജീവ സെക്രട്ടറി ഫിറോസ് വെള്ളക്കട്ട സ്വാഗതവും, എം കെ മാനു നന്ദിയും പറഞ്ഞു.





