നവോദയ മക്ക ഈസ്റ്റ് ഏരിയ ഫുട്ബോൾ ടൂർണ്ണമെൻ്റ് സ്വാഗതസംഘം രൂപീകരിച്ചു

മക്ക: നവോദയ മക്ക ഈസ്റ്റ് ഏരിയ ഫുട്ബോൾ ടൂർണ്ണമെൻ്റ് സ്വാഗതസംഘം രൂപവൽക്കരിച്ചു. പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്ന വയനാട് ജനതയെ സഹായിക്കാൻ കേരള ഗവർമെൻ്റിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രവാസ ലോകത്ത് നിന്നും നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ കൈതാങ്ങാകുവാനുള്ള ധനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജിദ്ദ, മക്ക, ത്വാഈഫ് തുടങ്ങിയ പ്രദേശത്ത് നിന്നുമുള്ള പന്ത്രണ്ട് ടീമുകൾ പങ്കെടുക്കുന്ന ഫുട്ട്ബോൾ ടൂർണ്ണമെൻ്റ് മക്ക സായിദിയിലെ ഓഫ്സൈഡ് സ്റ്റേഡിയത്തിൽ ആഗസ്ത് ഇരുപത്തിരണ്ട് വ്യാഴായ്ച രാത്രി പതിനൊന്ന് മണിക്ക് തുടക്കം കുറക്കും.
ടൂർണമെന്റിൻ്റെ വിജയത്തിനായി സുഹൈൽ പെരിമ്പലം ചെർമാനായും, നൗഫൽ മണ്ണാർക്കാട് കൺവീനറായും ഷിഹാബുദ്ദീൻ കോഴിക്കോട്, ബഷീർ നിലമ്പൂർ, റഷീദ് ഒലവക്കോട്, ഫ്രാൻസീസ് ചവറ, ബുഷാർ ചെങ്ങമനാട് എന്നിവർ രക്ഷാധികാരികളായും അൻപത്തി ഒന്ന് അംഗ സ്വാഗതസംഗം രൂപീകരിച്ചു.
മറ്റു കമ്മിറ്റി എക്സി കൂട്ടിവ് അംഗങ്ങൾ: നാസർ പട്ടാമ്പി, അൻസാർ താനൂർ, നിസാം മുഹമ്മദ് ചവറ, അബ്ദുൽ സലാം അരിക്കോട്, സമദ് ഒറ്റപ്പാലം, ഫൈസൽ കൊടുവള്ളി, ഷംസു തുറക്കൽ റിയാസ് വയനാട്.
റഷീദ് ഒലവക്കോടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം ഷിഹാബുദീൻ കോഴിക്കോട്ട് ഉൽഘാടനം ചെയ്തു.
ഫ്രാൻസിസ് ചവറ പാനൽ അവതരിപ്പിച്ചു ബഷീർ നിലമ്പൂർ സ്വാഗതവും ബുഷാർ ചെങ്ങമനാട് നന്ദിയും പറഞ്ഞു.






