മിഫ ചാമ്പ്യൻസ് ലീഗ് സെപ്തംബർ അഞ്ച് മുതൽ

മദീന: മദീന ഇന്ത്യൻ ഫുട്ബോൾ അസോഷിയേഷൻ്റെ (മിഫ) നേതൃത്വത്തിൽ സെപ്തംമ്പർ അഞ്ചു മുതൽ മൂന്നാമത് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സംഘടിപ്പിക്കും. മദീനയിലെ പ്രമുഖ പ്രവാസി ഫുട്ബോൾ ടീമികളായ ടീം സ്റ്റാർ അസ്ഹരി, സിറ്റി ബ്രദേഴ്സ്, ഫ്രണ്ട്സ് മദീന, സോക്കർ സിറ്റി, ചങ്ക്സ് മദീന, നഹാസ് എഫ് സി, സംസം എഫ് സി, എഫ് സി മദീന, യുനൈറ്റഡ് മദീന തുടങ്ങിയ ഒമ്പത് ടീമുകൾ പങ്കെടുക്കും. നാല് ആഴ്ചകളായാണ് മത്സരങ്ങൾ നീണ്ടുനിൽക്കുക.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സംസം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജാഫർ കാവാടൻ അധ്യക്ഷത വഹിച്ചു. ഹിഫ്സുൽ റഹ്മാൻ, അഷറഫ് ചൊക്ളി, നിസാർ കരുനാഗപള്ളി, ഫൈസൽ വടക്കൻ, അജ്മൽ ആബിദ്  എന്നിവർ സംസാരിച്ചു.

ടൂർണമെൻ്റ് കമ്മിറ്റി ഭാരവാഹികൾ: ജാഫർ കവാടൻ (ചെയർമാൻ), മൂസ രാമപുരം,  അജ്മൽ മുഴിക്കൽ (വൈസ് ചെയർമാൻമാർ), ഗഫുർ പട്ടാമ്പി (ജനറൽ കൺവീനർ), സുഹൈൽ നഹാസ്, ജദീർ തങ്ങൾ (ജോ: കൺവീനർ), ഹംസ മണ്ണാർട് (ട്രഷറർ).

മുനീർ പടിക്കൽ സ്വാഗതവും ഹംസ മണ്ണാർക്കാട് നന്ദിയും അറിയിച്ചു.