മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; ദുരന്ത മുഖത്ത് സേവനംചെയ്തവരെ കെഎംസിസി അഭിനന്ദിച്ചു

ജിദ്ദ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സേവനം ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങളെ നാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ കെഎംസിസി നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് അംഗങ്ങളെ അനുമോദിച്ചത്.
പി.കെ. ബഷീർ എം.എൽ.എ ചടങ്ങു ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ജംഷീദ് അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി കെ.ടി. ജുനൈസ്, ജിദ്ദ കെഎംസിസി നിലമ്പൂർ നിയോജക മണ്ഡലം വൈസ് ചെയർമാൻ കെ.ടി. ഉമ്മർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇക്ബാൽ, ജനറൽ സെക്രട്ടറി മച്ചിങ്ങൽ കുഞ്ഞു, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. കുഞ്ഞാൻ നിലമ്പൂർ സി.എച്ച്. സെന്റർ ചെയർമാൻ പി.വി. അലി മുബാറക്ക്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിസാജ് എടപ്പറ്റ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൊമ്പൻ ഷംസു, സെക്രട്ടറി റഷീദ് വരിക്കോടൻ, മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെപി. ലുഖ്മാൻ, റാഫി വഴിക്കടവ് യാസർ അറഫാത്ത്, അഫ്സൽ മുണ്ടശേരി, ശിഹാബ് പൊറ്റമൽ,എന്നിവർ പ്രസംഗിച്ചു.
കെപി. റമീസ്, ഇർഷാദ് കക്കോടൻ, ബക്കർ ചീമാടൻ, സിറാജ് തോണിക്കര, ജാഫർ ചേരിയാടൻ, പി.കെ.അജ്മൽ, മിദ്‌ലാജ് ചെമ്പരൻ,മൻസൂർ കൈതവവാളപ്പൻ, അജ്മൽ ആണക്കായ്, അഫ്ളൽ കരുളായ് ശുഐബ് മുത്തു, ഫവാസ് ചുള്ളിയോട്,അഷ്‌റഫ് ഐക്കാരൻ, നൗഷാദ് പാത്തിപ്പാറ, എന്നിവർ നേതൃത്വം നൽകി.






