കനിവ് സൗഹൃദവേദി റിയാദ് പതിനാലാം വാർഷികം കൊണ്ടാടി

റിയാദ് :കനിവ് സൗഹൃദവേദി റിയാദ് പതിനാലാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ “കനിവിൻ നിലാവ്” പരിപാടി റിയാദ് സുലൈവെച്ചു ആഘോഷിച്ചു.

വയനാട് പ്രകൃതി ദുരന്ത ഭൂമിയിലെ കൂടപ്പിറപ്പുകളെ അനുസ്മരിച്ചും, കർണാടക ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നും,നിപ്പ വൈറസ് കവർന്ന വണ്ടൂരിലെ പതിനാലുകാരനെ സ്മരിച്ചും കൊണ്ട് ആരംഭിച്ച പരിപാടി റിമാൽ പ്രെസിഡിഡന്റ് കല്ലൻ മുഹമ്മദ് ഉൽഘടനം നിർവഹിച്ചു. കനിവ് സെക്രെട്ടറി ബഷീർ കോട്ടക്കൽ സ്വാഗതവും, കനിവ് പ്രസിഡന്റ് അൻവർ കെപി അധ്യക്ഷ പ്രസംഗം നിർവഹിച്ചു. മുഖ്യഅതിഥികളായി കെഎംസിസി പ്രധിനിധി മൊയ്‌ദീൻ കുട്ടി പൊന്മള,കേളി പ്രധിനിധി ശറഫുദ്ധീൻ,ഒഐസിസി പ്രധിനിധി സലിം കളക്കര എന്നിവർ ആശംസ പ്രസംഗവും അതോടപ്പം 25 വര്ഷം പ്രാവാസ ജീവിതം പൂർത്തീകരിച്ച കനിവിന്റെ സഹോദരങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പ്രോഗ്രം കൺവീനർ ജാഫർ വേങ്ങര നന്ദി അറിയിച്ചു.
പിന്നീട് നാല് ഗ്രൂപ്പുകളിലായി നടന്ന വിവിധയിനം കലാകായിക പരിപടികളായ ക്വിസ്സ്,ഷൂട്ട്ഔട്ട്,വടംവലി,ഫുട്ബാൾ,കുട്ടികളുടെ പരിപാടി എന്നിവ ഇക്തിയാർ പാങ് ,ഫെബിൻ വികെ,ഫൈസൽ കെപി,ഇർഷാദ് വണ്ടൂർ,സിറാജ് നിലമ്പൂർ,ഗഫൂർ കൊൽക്കളം,സഞ്ജീർ കോട്ടക്കൽ,നിയാസ് ആലുവ,മുജീബ് ബത്ത,ഹബീബ് രണ്ടത്താണി,മുജീബ് പിച്ചൻ ,റഫീഖ് പികെ,ഫായിസ്, അബ്‌ദുൾബാരി ഉനൈഫ്,ഷംസി,ജുനൈദ് വർക്കല എന്നിവർ നേത്യത്വം നൽകി. ഓവറോൾ ചമ്പന്മാരായ വൈറ്റ് ഫോഴ്സ് കനിവിനും,രണ്ടും,മൂന്നും സ്ഥാനം നേടിയ ബ്ലൂ ഫൈറ്റേഴ്സ് കനിവ്,ബ്ലാക്ക് ബറ്റാലിയൻസ് കനിവ് എന്നിവർക്കുള്ള സമ്മാനദാനവും നടത്തി.