വയനാട്: ബെയിലി പാത്തിന്റെ നിര്‍മാണം പൂർത്തിയായി, വാഹനങ്ങൾ ഓടിത്തുടങ്ങി

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിൽ പാലത്തിന്റെ പണി പൂർത്തിയായി. പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. 6 മണിക്ക് ശേഷമാണു പണി പൂർത്തിയായ പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയത്. രണ്ടു ദിവസം സൈന്യത്തിന്റെ ശ്രമഫലമായാണ് പാലം പണിതത്.
ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിന് ബെയിലി പാലം ഉപകാരപ്പെടും. ഇതോടെ ദുരന്ത ഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാകും. മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ നേരത്തെ ഒലിച്ചുപോയിരുന്നു.






