വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 41; രക്ഷാപ്രവർത്തനം ദുഷ്കരം

മാനന്തവാടി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഉച്ചക്ക് പന്ത്രണ്ട് മണിവരെയുള്ള വിവരമനുസരിച്ചു 41 പേരാണ് മരിച്ചതെന്നാണ് വിവരം. മരണസംഖ്യ ഉയരാനാണ്‌ സാധ്യത. ചൂരൽമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുതാനായി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമാണ്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ വിദേശികളടക്കം നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്.