ഉമ്മൻ ചാണ്ടി ജനകീയത മുഖ മുദ്രയാക്കിയ അതുല്യനായ രാഷ്ട്രീയ നേതാവ്

ജിദ്ദ: ജനങ്ങൾക്ക് വേണ്ടി സമർപ്പിത ജീവിതം നയിക്കുകയും ജനകീയത മുഖമുദ്രയാകുകയും ചെയ്ത അതുല്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഏഴ് പതിറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്തു ജ്വലിച്ചു നിന്ന ഉമ്മൻചാണ്ടി നന്മയുടെയും കരുതലിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ജനസമ്പർക്ക പരിപാടി സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു എന്നും 11 ലക്ഷം ആളുകൾക്ക് 242 കോടിയുടെ വിവിധങ്ങളായ സഹായങ്ങൾ നൽകുവാൻ കഴിഞ്ഞത് ജനമനസ്സിൽ മായാതെ നിൽക്കുകയാനിന്നും അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ചവർ എടുത്തുപറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ചടങ്ങിൽ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും, ഹെൽപ്പ് ഡെസ്ക് ജന: കൺവീനറുമായ അലി തേക്കുതോട്, കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജിദ്ദ നവോദയ പ്രതിനിധി ശ്രീകുമാർ മാവേലിക്കര, ന്യൂ ഏജ് ഫോറം പ്രസിഡണ്ട് പിപിഎ റഹീം, തമിൾ സംഘം പ്രതിനിധി സിറാജ്, നസീർ വാവക്കുഞ് (ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം), എൻജി. കാജാ മുഹിയുദ്ധീൻ, ഒഐസിസി വൈ. പ്രസിഡണ്ട് സഹീർ മാഞ്ഞാലി, ഒഐസിസി ജന. സെക്രട്ടറിമാരായ മുജീബ് തൃത്താല, ആസാദ് പോരൂർ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം മുസ്തഫ പെരുവള്ളൂർ, ഒഐസിസി നാഷണൽ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട, വനിതാ വിഭാഗം പ്രതിനിധി സിമി അബ്ദുൽ ഖാദർ, ഒഐസിസി റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ ഉൾപ്പെടെ നിരവധി സംഘടനാ പ്രതിനിധികൾ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.
ജന: സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.






