ഖാലിദ് പോത്തന്നൂരിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു

തബൂക്ക്: കഴിഞ്ഞ ദിവസം തബൂക്കിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ഖാലിദ് പോത്തന്നൂരിന്റെ(58)ജനാസ നാട്ടിലെത്തിച്ചു പോത്തന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തബൂക്കിലെ ഷാറലാമിൽ 26 വർഷക്കാലമായി കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ സൈനബ, ഉമ്മു സൽമ, ഷഹന, ഫാത്തിമ എന്നിവർ മക്കളും അബ്ദുൽ കബീർ, അറഫാത്ത് എന്നിവർ മരുമക്കളുമാണ്.
തബൂക്ക് KMCC സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം തബൂക്ക് മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി. വ്യക്തിപരമായി എല്ലാവരുമായി നല്ല ഹൃദയ ബന്ധം ഊട്ടിയുറപ്പിച്ച ഒരു വ്യക്തിത്വമായിരുന്നു ഖാലിദ് സാഹിബിന്റേത്. തബൂക്ക് KMCC വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിലാണ് രേഖകൾ ശരിയാക്കിയത്.






