ജിദ്ദാ നവോദയ ഗസൽ സന്ധ്യ: അലോഷി ആദം ജിദ്ദയിൽ എത്തി

ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജീവകാരുണ്യ, കലാ, കായിക, സാംസ്കാരിക, ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായി പ്രവാസികൾക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ നവോദയയുടെ മുപ്പത്തിഅഞ്ചാം വാര്‍കാഘോഷം “നവോദയോത്സവ് 2024” ന്റെ ഭാഗമായുള്ള ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാൻ പ്രമുഖ ഗായകൻ അലോഷി ആദം ജിദ്ദയിൽ എത്തി.
അലോഷി ആദമിനെ ജിദ്ദയി വിമാനത്താവളത്തിൽ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുജീബ് പൂന്താനം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അമീന്‍, നൗഷാദ് തുടങ്ങിയവര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
ഈ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ നടത്തപെടുകയാണ് ജിദ്ദ നവോദയയുടെ മുപ്പത്തിഅഞ്ചാം വാര്‍കാഘോഷം. ഇതിന്റെ തുടര്‍ച്ചയായി ജിദ്ദ നവോദയ കലാവേദി ഒരുക്കുന്നതാണ് കേരളത്തിലെ പ്രശസ്ത ഗസല്‍ ഗായകന്‍ അലോഷി ആദമിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള “അലോഷി പാടുന്നു” എന്ന ഗസല്‍ സന്ധ്യ. ജൂലൈ 19, വെള്ളിയാഴ്ച്ച വൈകുന്നേരം 07 മണിക്ക് അല്‍ റിഹാബിലുള്ള ലയാലി നൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗസൽ സന്ധ്യ നടക്കുക.






