ഐ.സി.എഫ് സാന്ത്വന കിണർ നാടിന് സമർപ്പിച്ചു

തെന്നല: തബൂക്ക് ഐ.സി.എഫ് കുഴിച്ച സാന്ത്വന കിണർ മലപ്പുറം ജില്ലയിലെ തെന്നലയിൽ ഉൽഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി ഉസ്താദ് ഉൽഘാടനം ചെയ്ത പരിപാടിയിൽ ഐ.സി.എഫ് IC വെൽഫെയർ സെക്രട്ടറി മുജീബ് റഹ്മാൻ എ.ആർ നഗർ, മദീന പ്രൊവിൻസ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് സഅദി, മദീന പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി നിസാർ പരപ്പനങ്ങാടി മുസ്ഥഫ സഖാഫി തെന്നല ചൊക്ളി മുബാറക് മസ്ജിദ് ഇമാം അബ്ദുൽ റഷീദ് സഖാഫിഎന്നിവർ ആശംസ അറിയിച്ചു.
ഐ.സി.എഫ് പ്രവർത്തകരായ ഹാരിസ് സഖാഫി പരപ്പനങ്ങാടി റഫീഖ് അമ്പലപ്പാട് റഊഫ് അമ്പലപ്പാട് മൊയ്തീൻ പെരുന്താറ്റിരി എന്നിവർ പങ്കെടുത്ത പരിപാടി ഐ.സി.എഫ് തബൂക്ക് സെൻട്രൽ പ്രസിഡൻ്റ് മുഹമ്മദ് കുട്ടി മുസ്ലിയാർ സ്വാഗതവും അബൂബക്കർ അഹ്സനി തെന്നല നന്ദിയും പറഞ്ഞു






